യു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സംഘടിപ്പിച്ച ബാഡ്മിന്റണിൽ നിയാസ്- ആസിൽ സഖ്യം ചാമ്പ്യൻമാരായി. ഫൈസൽ മൗക്കോത്ത്-സുഹൈൽ മൂസ സഖ്യം റണ്ണറപ്പായപ്പോൾ ജാഫർ-സാദിഖ് സംഖ്യം മൂന്നാം സ്ഥാനം നേടി.
സി.എച്ച്. സാജിദിനെ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും കായിക മത്സരങ്ങളും അരങ്ങേറി. വിജയികൾക്കുള്ള ട്രോഫി മിഡിലീസ്റ്റ് ഫർണിച്ചർ എം.ഡി അഫ്സൽ ചിറ്റാരിയും ബെഞ്ച്മാർക്ക് ഫുഡ് എക്സിക്യുട്ടീവ് ഡയറക്ടർ മജീദ് മന്നിയേരിയും പാൻ ഗൾഫ് സൂപ്പർമാർക്കറ്റ് എം.ഡി ജമാൽ കൊളക്കണ്ടത്തിലും കൈമാറി.
ടൂർണമെൻറിൽ പങ്കെടുത്ത ടീമുകൾക്ക് ലേണേഴ്സ് പോയിന്റ് നൽകിയ പ്രോത്സാഹന സമ്മാനങ്ങൾ ഫൈസൽ മൌക്കോത്ത്, മുഹമ്മദ് പാളിയാട്ട്, നവാസ് ചിറ്റാരി, ഫൈസൽ കെ.പി., റസൽ യൂസഫ്, കെ.ഇ. ആരിഫ്, നൗഷാദ് കണ്ടിയിൽ, മുസ്തഫ എൻ.കെ, സുബാഷ് തുടങ്ങിയവർ വിതരണം ചെയ്തു.
കൂട്ടായ്മ ചെയർമാൻ റഹീം തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വസിം എൻ. സ്വാഗതവും ട്രഷറർ സാജിദ് സി.എച്ച് നന്ദിയും പറഞ്ഞു. അജ്മൽ, റമീസ്, സക്കരിയ, ഫാസിർ, നവാസ് എം.ഇ, ഫസീം കെ.കെ, ഡോ. നിജാദ്, ഡോ. ഷിംന സുഹൈൽ, സാക്കിയ സുബൈർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.