ദുബൈ: തൊഴിലുടമ യുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ജീവനക്കാരനെ മുൻകൂർ നോട്ടീസ് ഇല്ലാതെ ഉടൻ പുറത്താക്കാമെന്ന് നിയമം. ഒരുവർഷമെങ്കിലും തടവും 20,000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും നിയമത്തിൽ പറയുന്നു. യു.എ.ഇയുടെ സിവിൽ, സൈബർ നിയമങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. തൊഴിലുടമയുടെ ലാഭത്തെ ബാധിക്കുന്ന രീതിയിലുള്ള വിവരങ്ങൾ പുറത്തുവിടരുത്. ജീവനക്കാരന്റെ നേട്ടങ്ങൾക്കുവേണ്ടിയും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യരുത്.
തൊഴിലിടങ്ങളിലെ രഹസ്യങ്ങൾ ഓൺലൈൻ സംവിധാനങ്ങൾ വഴി പുറത്തുവിട്ടാൽ ആറുമാസം തടവും 20,000 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കാം. തൊഴിലുടമയുമായി ബന്ധപ്പെട്ട രേഖകളുടെ യഥാർഥ പേപ്പറുകളോ പകർപ്പുകളോ കൈവശം വെക്കാൻ ജീവനക്കാരന് അവകാശമില്ല. ജോലിസംബന്ധമായി കൈയിൽ വെക്കുന്ന രേഖകൾ പിരിഞ്ഞുപോകുന്ന സമയത്ത് തിരിച്ചേൽപിക്കണം. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സൂക്ഷിക്കുന്നതിന്റെ ഭാഗമായി തൊഴിലുടമകൾ തൊഴിൽ കരാറിൽ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ ഉൾപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.