യു.എ.ഇ 16 ബാലിസ്റ്റിക്​ മിസൈലുകളും 42 ഡ്രോണുകളും പ്രതിരോധിച്ചു

ദുബൈ: ഞായറാഴ്ച ഇറാനിൽ നിന്ന്​ അയച്ച 16 ബാലിസ്റ്റിക്​ മിസൈലുകളും 42 ഡ്രോണുകളും പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം രാജ്യത്ത്​ അപകടകരമായ സംഭവങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്തിട്ടില്ല. പുതുതായി ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല.

ആക്രമണം ആരംഭിച്ചതിന്​ ശേഷം രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം ഇതിനകം 414 ബാലിസ്റ്റിക്​ മിസൈലുകളും 15 ക്രൂസ്​ മിസൈലുകളും 1914 ഡ്രോണുകളും തടഞ്ഞിട്ടുണ്ട്​. വ്യോമപ്രതിരോധത്തിനിടെ ചീളുകൾ വീണും മറ്റു അപകടങ്ങളിലുമായി 11 പേർ രാജ്യത്ത്​ മരിച്ചിട്ടുണ്ട്​. ഇവരിൽ മൂന്നുപേർ സൈനിക ഉദ്യോഗസ്ഥരാണ്​. ആകെ പരിക്കേറ്റവർ 178പേരാണ്​. ഇവരിൽ ശനിയാഴ്ച പരിക്കേറ്റ അഞ്ച്​ ഇന്ത്യക്കാരും ഉൾപ്പെടും.

പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്നും നേരത്തെ അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്​. അതോടൊപ്പം മിസൈൽ അവശിഷ്ടങ്ങൾ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും, ഇത്തരം വസ്തുക്കൾ കണ്ടാൽ അടിയന്തര സേവന വിഭാഗങ്ങളെ ഉടൻ അറിയിക്കണമെന്നും പൊതുജനങ്ങളോട്​ അധികൃതർ നിർദേശിച്ചിരുന്നു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ സന്നദ്ധമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - UAE intercepts 16 ballistic missiles and 42 drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.