യു.എ.ഇ സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം മൂല്യമുള്ള സാമൂഹിക ആരോഗ്യ പദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങ്
ദുബൈ: യു.എ.ഇ സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം മൂല്യമുള്ള ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ഡെന്‍റല്‍ ക്ലിനിക്കും. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 2,500 സ്വദേശികൾക്ക് 1,000 ദിര്‍ഹം മൂല്യമുള്ള വെല്‍നസ് വൗച്ചറുകള്‍ വിതരണം ചെയ്യും. ഈ വൗച്ചറുകള്‍ ഉപയോഗിച്ച് അഡ്വാന്‍സ്ഡ് ബയോളജിക്കല്‍ ഡെന്‍റിസ്ട്രി, സ്‌മൈല്‍ മേക്കോവര്‍, ഫേഷ്യല്‍ ഈസ്‌തെറ്റിക്‌സ്, ചർമ സംരക്ഷണം, ആന്‍റി-ഏജിങ് ട്രീറ്റ്‌മെന്‍റുകള്‍, കോസ്‌മെറ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ആരോഗ്യ-സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. മാസിന്‍സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും എ.എം ഹെല്‍ത്ത് ഹബ്ബ് സഹസ്ഥാപകനുമായ പ്രവീണ്‍ പിള്ള, ഏരീസ് ഡെന്‍റല്‍ ആന്‍ഡ് ഈസ്‌തെറ്റിക് ക്ലിനിക്കിന്‍റെയും എ.എം ഹെല്‍ത്ത് ഹബ്ബിന്‍റെയും സ്ഥാപകയായ ഡോ. നിവേദ്യ സോഹൻ റോയ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി.
ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ശൈഖ് ജുമാ ബിന്‍ മക്തും ആല്‍ മക്തുമിന്‍റെ ഓഫീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്വകാര്യ ഉപദേശകനുമായ യാക്കൂബ് അല്‍ അലി, എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫരീദ് ലുത്ഫി എന്നിവര്‍ ഇമാറാത്തി സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ സോഹന്‍ റോയിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.