ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ അബൂദബി ചെസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് ഐ.ഐ.സി. ഓപണ്‍ ചെസ് ടൂര്‍ണമെന്‍റ്​ സമാപന സമ്മേളനം

ഐ.ഐ.സി. മൂന്നാം ഓപണ്‍ ചെസ് ടൂര്‍ണമെന്‍റിന് സമാപനം

അബൂദബി: ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ അബൂദബി ചെസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് ഐ.ഐ.സി. ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റ്​ സമാപിച്ചു. സെന്‍ററിന്‍റെ ഓഡിറ്റോറിയത്തില്‍ നടന്ന ജൂനിയര്‍, സീനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ മത്സരിച്ചു.

നൗഷാദ് ഇബ്രാഹിം മുഹമ്മദ് ഷയാന്‍ അണ്ടര്‍-16 വിഭാഗത്തിലും സിബാഷ്വിലി ജോര്‍ജി ഓപ്പണ്‍ വിഭാഗത്തിലും വിജയിച്ചു. അണ്ടര്‍-16 വിഭാഗത്തില്‍ ആന്‍ഡ്രിയ ഭട്ടാചാര്യയും സുല്‍ത്താന്‍ ഖാലിദ് അല്‍ഹോസ്നിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ഓപ്പണ്‍ വിഭാഗത്തില്‍ മുഹമ്മദ് ഷയാന്‍ നൗഷാദ് ഇബ്രാഹിം, ഖരാമിന്‍ ടിഗരന്‍, സാഹിത്യകാരന്മാരായ ഓസ്റ്റിന്‍ ജേക്കബ്, സുബൈരേവ് അലക്സാണ്ടര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ പങ്കിട്ടു.

അണ്ടര്‍ 16 വിഭാഗത്തില്‍, ഷെരീഫ് ഖാലിദ് അലവിയെ മികച്ച യുഎഇ ആണ്‍കുട്ടിയായും, മറിയം ഖലീഫ അല്‍ഖുബൈസിയെ മികച്ച യുഎഇ പെണ്‍കുട്ടിയായും, സരവനന്‍ യെസ്വന്തിനെ മികച്ച ചെസ് അക്കാദമി ആണ്‍കുട്ടിയായും, കാവ്യ വിജയ് ഖച്ചനെ മികച്ച അക്കാദമി പെണ്‍കുട്ടിയായും തിരഞ്ഞെടുത്തു.

ഓപ്പണ്‍ വിഭാഗത്തില്‍, അബ്ദർഹ്‌മാന്‍ ഷിഹാബ് ഖാന്‍ജിയെ മികച്ച യു.എ.ഇ ആണ്‍കുട്ടിയായും, മറിയം ഖലീഫ അല്‍ ഖുബൈസിയെ മികച്ച യു.എ.ഇ പെണ്‍കുട്ടിയായും, യെസ്വന്ത് ശരവണനെ മികച്ച ചെസ് അക്കാദമി ആണ്‍കുട്ടിയായും, ആന്‍ഡ്രിയ ഭട്ടാചാര്യയെ മികച്ച അക്കാദമി പെണ്‍കുട്ടിയായും തിരഞ്ഞെടുത്തു.

സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ലണ്ടന്‍ മാരത്തണില്‍ പരമ്പരാഗത ഇമാറാത്തി വസ്ത്രത്തില്‍ ഏറ്റവും വേഗതയേറിയ മാരത്തണ്‍ ഓട്ടത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ച മലയാളി സാദിഖ് അഹമ്മദിനെ സെന്‍റര്‍ ആദരിച്ചു.

പരിപാടിയില്‍ ഡോ. യൂസഫ് അല്‍ ഖൂരി, അബൂദബി ചെസ് അക്കാദമി ജനറല്‍ മാനേജര്‍ അഹമ്മദ് സദ, ബനിയാസ് സ്‌പൈക്ക് എം.ഡി അബ്ദുറഹ്‌മാന്‍ ഹാജി, അബൂദബി ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍റര്‍ പ്രസിഡന്‍റ്​ അബ്ദുർ റൗഫ് അഹ്സാനി, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, സീനിയര്‍ ലീഡര്‍ യു അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് വി പി കെ അബ്ദുല്ല, ട്രഷറര്‍ അസീസ് കാളിയാടന്‍, അഡ്മിന്‍ സെക്രട്ടറി അബ്ദുല്ല നാട് വി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബിജി എം തോമസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, സ്‌പോര്‍ട്‌സ് വിങ്​ കണ്‍വീനര്‍ ഹംസ നടുവില്‍, യൂസഫ് മാട്ടൂല്‍, കബീര്‍ ഹുദാനി, അഷ്‌റഫ് ഹുദാനി, എ. ഹുസൈന്‍ മലപ്പുറം, മുത്തലിബ് പയ്യന്നൂര്‍, പി.ടി റഫീഖ,. അനീഷ് മംഗലം, അഷ്‌റഫ് നജാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - IIC 3rd Open Chess Tournament concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.