ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കലാപ്രതിഭകളെ ആദരിച്ചു; ‘സഫറോറ സെലിബ്രേഷൻ’ എന്ന പേരിൽ ദുബൈ കെ.എം.സി.സി ഹാളിലാൽ നടന്ന പരിപാടിയിൽ പ്രമുഖർ പ​ങ്കെടുത്തു

ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല സർഗധാര സംഘടിപ്പിച്ച ഫെസ്റ്റോറ ആർട്സ് ഫെസ്റ്റിലെ വിജയികളേയും ഹംസഫർ കാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളെയും ആദരിച്ചു.

‘സഫറോറ സെലിബ്രേഷൻ’ എന്ന പേരിൽ ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്‍റ്​ സിദ്ധീഖ് കാലൊടി അധ്യക്ഷത വഹിച്ചു.

മുസ്​ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ്​ സൈദലവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.പി. നൗഫൽ സ്വാഗതം പറഞ്ഞു.

ലത്തീഫ് തെക്കെഞ്ചേരി, ഇക്ബാൽ പല്ലാർ, ശിഹാബ് ഏറനാട്, സിനാൽ മഞ്ചേരി, സലിം വെങ്കിട്ട എന്നിവർ സമ്മാന വിതരണത്തിന് നേതൃത്വം നൽകി.

കലാപരിപാടികളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തിരൂർ മണ്ഡലത്തിനും രണ്ടാം സ്ഥാനം നേടിയ പെരിന്തൽമണ്ണ മണ്ഡലത്തിനും മൂന്നാം സ്ഥാനം നേടിയ കോട്ടക്കൽ മണ്ഡലത്തിനുമുള്ള ട്രോഫികൾ മുഹമ്മദ് ബിൻ അസ്‌ലം, മൊയ്തീൻകുട്ടി കുരിക്കൾ അസൈനാർ ചുങ്കത്ത് എന്നിവർ വിതരണം ചെയ്തു.

ഹംസഫർ കാമ്പയിനിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത തിരൂർ, കോട്ടക്കൽ, വേങ്ങര മണ്ഡലങ്ങളെയും കോട്ട പൂർത്തീകരിച്ച മണ്ഡലങ്ങളെയും മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളെയും ചടങ്ങിൽ ആദരിച്ചു.

മുഹമ്മദ് പട്ടാമ്പി, ആർ. ഷുക്കൂർ, പി.വി. നാസർ, അഫ്‌സൽ മേട്ടമ്മൽ, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഹംസ ഹാജി മാട്ടുമ്മൽ, കെ.പി.പി. തങ്ങൾ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയിയായ ഗഫൂർ തൃത്താലയ്ക്കുള്ള ഗോൾഡ് കോയിൻ സഫിയ മൊയ്തീൻ, ഷംസുന്നിസ ഷംസുദ്ദീൻ, സക്കീന മൊയ്തീൻ, ഷീജാബി അസൈനാർ എന്നിവർ ചേർന്ന് നൽകി. ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, നാസർ എടപ്പറ്റ, മുഹമ്മദ് വള്ളിക്കുന്ന്, മുസ്തഫ അട്ടീരി, ടി.പി. സൈദലവി, അഷ്‌റഫ് കൊണ്ടോട്ടി, മുബഷിറ മുസ്തഫ, സബീല നൗഷാദ്, സലീന മുഹമ്മദ്, ഷമീന ഷാഫി, ബുഷ്റ പൊന്നാനി,റംഷിദ താജുദ്ധീൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Tags:    
News Summary - Dubai KMCC honours Malappuram district artists; Prominent figures participated in the event titled ‘Safarora Celebration’ held at Dubai KMCC Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.