രക്​തസാക്ഷിയായ സൈനിക​െൻറ കുടുംബത്തെ യു.എ.ഇ നേതാക്കൾ സന്ദർശിച്ചു

അബൂദബി: കഴിഞ്ഞ ദിവസം യമനിൽ രക്​തസാക്ഷിയായ യു.എ.ഇ സൈനികൻ സഇൗദ്​ മുഹമ്മദ്​ ആൽ ഹാജിരിയുടെ കുടുംബത്തെ യു.എ.ഇ നേതാക്കൾ സന്ദർശിച്ച്​ അനുശോചനമറിയിച്ചു. കുടുംബത്തെ സന്ദർശിച്ച ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സഇൗദ്​ മുഹമ്മദി​​​െൻറ ആത്​മാവിന്​ നിത്യശാന്തി ലഭിക്ക​െട്ടയെന്നും അദ്ദേഹത്തി​​​െൻറ വിയോഗം താങ്ങാൻ കുടുംബത്തിന്​ സാധിക്ക​െട്ടയെന്നും പ്രാർഥിച്ചു. 
വിദേശകാര്യ–അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ് അബ്​ദുല്ല ബിൻ സായിദ് ആൽ നഹ്​യാൻ, സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ എന്നിവരും കുടുംബത്തെ സന്ദർശിച്ചു.

ശൈഖുമാർ, ഉദ്യോഗസ്​ഥർ, യു.എ.ഇ സായുധസേന പ്രതിനിധി സംഘം തുടങ്ങിയവർ മാന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു. യമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കവേയാണ്​ സഇൗദ്​ മുഹമ്മദ്​ ആൽ ഹാജിരി രക്​തസാക്ഷിയായത്​. 

Tags:    
News Summary - uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.