ഇൗ വർഷം യു.എ.ഇ പതാകദിനാചരണം നവംബർ രണ്ടിന്​

അബൂദബി: യു.എ.ഇ പതാകദിനാചരണത്തി​​െൻറ ഭാഗമായി നവംബർ രണ്ടിന്​ രാവിലെ 11ന്​ പതാക ഉയർത്താൻ നിർദേശം. ഇതുവരെ നവംബർ മൂന്നിനായിരുന്നു യു.എ.ഇ പതാകദിനം ആചരിച്ചുവന്നിരുന്നതെങ്കിലും ഇൗ വർഷം നവംബർ രണ്ടിന്​ ആചരിക്കാനാണ്​ കാബിനറ്റ്– ഭാവി കാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്​. ശനിയാഴ്​ചയാണ്​ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്​.
​െഎക്യവും ദേശഭക്​തിയും എമിറേറ്റുകളോടും അവയുടെ നേതാക്കളോടുമുള്ള കൂറും രാഷ്​ട്രത്തി​​െൻറ സ്​ഥാപക നേതാക്കൾ  കെട്ടിപ്പടുത്ത ​യോജിപ്പി​​െൻറ മൂല്യങ്ങളോടുള്ള ​െഎക്യദാർഢ്യവും പ്രകടിപ്പിക്കാൻ മന്ത്രാലയങ്ങൾ, സ്​കൂളുകൾ, സർക്കാർ ഏജൻസികൾ, മറ്റു സ്​ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം യു.എ.ഇ പതാക ഉയർത്താൻ സർക്കാർ ആഹ്വാനം ചെയ്തു. 2013ലാണ് പതാകദിനം ദേശീയ വാർഷിക പരിപാടിയായി യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടപ്പാക്കിയത്. 
യു.എ.ഇ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്​യാൻ തെരഞ്ഞെടുക്കപ്പെട്ടതി​െൻറ ആഘോഷമായാണ്​ പതാകദിനം കൊണ്ടാടുന്നത്. സ്വതന്ത്ര രാജ്യത്തി​െൻറയും അതി​െൻറ പരമാധികാരത്തി​െൻറയും പ്രതീകമായി 1971 ഡിസംബർ രണ്ടിനാണ് യു.എ.ഇ രാഷ്​ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാൻ പതാകക്ക് രൂപം നൽകിയത്.
Tags:    
News Summary - UAE Flag day on November 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.