ഇറാനിലെ യു.എ.ഇ എംബസി പ്രവർത്തനം പുനരാരംഭിക്കും

അബൂദബി: ഇറാനിലെ യു.എ.ഇ അംബാസഡർ സൈഫ്​ മുഹമ്മദ്​ അൽ സആബി ഉടൻ ചുമതലയേൽക്കുമെന്ന്​ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇ ശ്രമങ്ങളുടെ ഭാഗമായാണ്​ തീരുമാനം പ്രഖ്യാപിച്ചത്.

യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമിർ അബ്​ദുല്ലാഹിനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന്​ ശേഷമാണ്​ തീരുമാനം അറിയിച്ചത്​. നയതന്ത്ര മാനദണ്ഡങ്ങളനുസരിച്ച്​ ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി ഏകോപനത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

ഇതോടെ 2012ൽ​ ഇറാനിൽ നിന്ന്​ അംബാസിഡറെ തിരിച്ചുവിളിച്ച ശേഷം പ്രവർത്തനം നിലച്ച തെഹ്​റാനിലെ യു.എ.ഇ എംബസി അടുത്ത ദിവസങ്ങളിൽ പുനരാരംഭിക്കും.

Tags:    
News Summary - UAE Embassy in Iran to resume operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.