ഇഫ്താർ കൂടാരത്തിൽ സേവനം ചെയ്ത വളന്റിയർമാർ
ദുബൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദുബൈ ഹോർലാൻസിലെ ഇഫ്താർ കൂടാരങ്ങളിൽ വനിതാ വളന്റിയർമാരും പങ്കാളികളായി. ബൈത്തുൽ ഖൈർ ചാരിറ്റി സൊസൈറ്റിയാണ് പ്രതിദിനം എണ്ണായിരത്തോളം പേർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്ന രണ്ട് ഇഫ്താർ കൂടാരങ്ങൾ ഒരുക്കിയിരിക്കുന്നത്.
വിവിധ രാജ്യക്കാരും ഭാഷക്കാരും ദിവസേന വരുന്ന കൂടാരങ്ങളിൽ ‘വി ആർ വളന്റിയേഴ്സ്’ എന്ന എൻ.ജി.ഒയുടെ കീഴിലാണ് മാതൃകാപരമായ സേവന പ്രവർത്തനം നടക്കുന്നത്. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഓൺലൈൻ ആപ്പിൽ രജിസ്റ്റർ ചെയ്താണ് സേവന പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.
വനിതാ ദിനത്തിലെ സേവന പ്രവർത്തനങ്ങൾക്ക് പ്രവാസി ശ്രീ, മ്മടെ തൃശൂർ എന്നീ പ്രാദേശിക കൂട്ടായ്മകൾ പങ്കെടുത്തു. അജന്ത പ്രദീപ്, ജാസ്മിൻ ഇസ്മായിൽ, അശ്വതി സുകുമാരൻ, തുളസി ഗിരീഷ്, നൗഫൽ ചേളന്നൂർ, സമീർ സി. എൻ തെക്കേപ്പുറം, അനൂപ് ദേവൻ, അരുൺ സുന്ദർരാജ് എന്നിവർ നേതൃത്വം നൽകി. ബുനൈസ് കാസിം (പ്രവാസി ഇന്ത്യ ദുബൈ) ആണ് ഇഫ്താർ കൂടാരത്തിലെ വളന്റിയർ ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.