Posted On
date_range Updated On
date_range അനാഥർക്ക് 40 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി ഔഖാഫ്
അബൂദബി: ‘മദര്‍ ഓഫ് ദ നേഷന്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഓര്‍ഫന്‍സ്’ പദ്ധതിയിലേക്ക് 40 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി ഔഖാഫ്. അനാഥരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിചരണത്തിനുമാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തിനു കീഴില്‍ ഔഖാഫ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
അനാഥര്‍ക്ക് തുടര്‍ച്ചയായ സഹായവും പിന്തുണയും ഉറപ്പാക്കുന്ന ഒരു സുസ്ഥിര എന്‍ഡോവ്മെന്റ് മാതൃക മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ സംഭാവനയെന്ന് ഔഖാഫ് ചെയര്‍മാന്‍ ഡോ. ഉമര്‍ ഹബ്തൂര്‍ അല്‍ ദാരി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ അനാഥരെ ശാക്തീകരിക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. പദ്ധതിക്കു നല്‍കിവരുന്ന പിന്തുണക്ക് യു.എ.ഇയുടെ നേതൃത്വങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.