ദുബൈ: ജോയ്ആലുക്കാസിന്‍റെ അന്താരാഷ്ട്ര ഷോറൂമുകളിൽ ആഭരണ വിപണനമേള ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ’ ആരംഭിച്ചു. യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, യു.കെ, യു.എസ്, ആസ്ട്രേലിയ ഷോറൂമുകളിൽനിന്നും മാർച്ച് 22 വരെ ഗോൾഡ്, ഡയമണ്ട്, പോൾക്കി, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ, പഴയ വജ്രാഭരണങ്ങൾക്ക് മൂല്യത്തിന്‍റെ 100 ശതമാനവും ലഭിക്കും.
ആഭരണങ്ങളുടെ വില തവണകളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. പതിറ്റാണ്ടുകളായി ഉപഭോക്താക്കൾ ജോയ്ആലുക്കാസ് ഗ്രൂപ്പിന് നൽകുന്ന വിശ്വാസ്യതയ്ക്കുള്ള ആദരസൂചകമായാണ് ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഒരുക്കുന്നതെന്ന് ജോയ് ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. പണിക്കൂലിയിൽ ഇളവും ഡയമണ്ട് ആഭരണങ്ങൾക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും നൽകുന്നതിലൂടെ ഗുണമേന്മയുള്ള ആഭരണങ്ങൾ കുറഞ്ഞ വിലയിൽ കരസ്ഥമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ ഡിസൈനുകൾ വരെ, ആധുനികവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്നും ജോൺ പോൾ ആലുക്കാസ് കൂട്ടിച്ചേർത്തു. വിപണനമേള മാർച്ച് 22ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.