???? ???????

ദൃശ്യ വിസ്മയമൊരുക്കാന്‍ ‘ചില്ലു ജാലകം’; ദുബൈ ഫ്രെയിം ഉദ്ഘാടന സജ്ജം

ദുബൈ: ലോകത്തിന് കാഴ്ച്ചയുടെ പുതുവിസ്മയങ്ങള്‍ സമ്മാനിക്കാന്‍ ദുബൈ ഫ്രെയിം ഒരുങ്ങി. വിനോദസഞ്ചാരികളുടെ മനം കവരാന്‍ സജ്ജമായ ചില്ലു ജാലക മാതൃകയിലുള്ള കെട്ടിടം  അവസാനഘട്ട മിനുക്കുപണികളും പൂര്‍ത്തിയായി. ദുബൈ നഗരത്തി​​െൻറ ഭൂതവും വര്‍ത്തമാനവും സമന്വയിപ്പിച്ച കഥ പറയുന്ന ഫ്രെയിമിലൂടെ   നഗരത്തി​​െൻറ രണ്ട് മുഖങ്ങള്‍ ഒരേസമയം ദര്‍ശിക്കാനാവും.  ഉദ്ഘാടന ദിവസം വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതു വര്‍ഷത്തില്‍ തന്നെ സഞ്ചാരികള്‍ക്കായി തുറക്കുമെന്നാണ് സൂചന. ദുബൈ സബീല്‍ പാര്‍ക്കിലെ സ്​റ്റാര്‍ ഗേറ്റ് നമ്പര്‍ നാലിനോട് ചേര്‍ന്ന ഭാഗത്താണ്​ ​ഫ്രെയിം നില്‍ക്കുന്നത്.   
150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുള്ള രണ്ട് പടുകൂറ്റന്‍   നിര്‍മിതികളുടെയും   താഴത്തും മുകളിലുമായി ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന പാലവും  അടങ്ങുന്ന  ജനല്‍ പാളി നഗരത്തിന്‍റെ ഏറെ ദൂരത്തുനിന്നും കാണാനാകുന്നുണ്ട് .  അകവും പുറവും ഒരേപോലെ കാണാൻ കഴിയുന്ന  ചില്ലിൽ പൊതിഞ്ഞ രണ്ടു കൂറ്റൻ സ്തൂപങ്ങളുടെ ചേർച്ചയാണിത്.  20 20 എക്സ്പോ ലോഗോയിലെ  പാറ്റേണ്‍ ആണ് പുറം മോഡിയിലുള്ളത്.   പകൽ സ്വർണ നിറത്തിലാണ് ദുബൈ ഫ്രെയിം തിളങ്ങുന്നതെങ്കില്‍ രാത്രിയില്‍ വര്‍ണ്ണ വൈവിധ്യങ്ങളോടെ മിന്നി മറയും. ആകര്‍ഷകമായ ഫ്രെയിം പാശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നവരാണ് വഴിയോരങ്ങളിലിപ്പോള്‍.

പഴയ കാല ദുബൈയും  ആധുനികയിലേക്ക് കുതിക്കുന്ന നഗത്തി​​െൻറ പുത്തന്‍ കാഴ്ചകളും ‘ബര്‍വാസ് ദുബൈ’ എന്ന്​ അറബിയിൽ അറിയപ്പെടുന്ന ഫ്രെയിമിലൂടെ ദര്‍ശിക്കാനാകും.   ഒരു മിനിട്ട് സമയത്തിനുള്ളില്‍  കെട്ടിടത്തി​​െൻറ ഏറ്റവും മുകള്‍ വരെ കാഴ്ചക്കാരെ എത്തിക്കാവുന്ന  പ്രത്യേക ലിഫ്റ്റും സജ്ജമായി.   കാഴ്ച്ചക്കാരുടെ സൗകര്യത്തിനായി ഗ്ലാസ് മേല്‍ക്കൂരയാണ്  മുകളിലെ  നിലക്ക് നല്‍കിയിരിക്കുന്നത്.  ചില്ലുകൾ കൊണ്ടു ആവരണം ചെയ്തതിനാൽ ആകാശയാത്രയുടെ പ്രതീതി സഞ്ചാരികൾക്കുണ്ടാകും. 1960-കള്‍ മുതല്‍ കുതിപ്പുതുടങ്ങിയ ദുബൈയുടെ ചരിത്രം അനാവരണം ചെയ്യുന്ന കാഴ്ചകളായിരിക്കും  ഇവിടെ ഒരുക്കുക. വന്‍കിട  കെട്ടിടങ്ങള്‍ ,കടല്‍ തീരം ,ദുബൈ നഗരം, എന്നിവയുടെ കാഴ്ച കണ്ട് മുകളിലെത്തി  അടുത്ത എലിവേറ്ററില്‍ താഴേക്ക് തിരിച്ചു പോരാം. താഴത്തെ നിലയിലാണ് മ്യുസിയം. പഴയതും പുതിയതുമായ ദുബൈയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിവരിക്കുന്ന നേര്‍ കാഴ്ചയായിരിക്കും  ഇതിലുണ്ടാവുക. ഇവിടെ  നീലയും പര്‍പ്പിളും ഇടകലര്‍ന്ന ദീപാലങ്കാരം ആകര്‍ഷണീയമാകും. ഓരോ നിലയിലും നിരീക്ഷണ ഡസ്ക്കുകള്‍  ഉണ്ടാകും.   ചുമരുകളില്‍  ദുബൈയുടെ ചരിത്രവും പ്രധാന മുഹൂര്‍ത്തങ്ങളും വിവരിക്കുന്ന പെയിൻറിങുകളും ഉണ്ടാകും. ദുബൈ സന്ദർശന സ്മരണകൾ നിലനിർത്താൻ കഴിയുന്ന സാധനങ്ങൾ വിൽക്കുന്ന കടകളും.

പദ്ധതി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കാന്‍ സൗരോർജ ടൈലുകളാണ്​ നിര്‍മാണത്തിനുപയോഗിച്ചത്. മുറ്റത്തെ ലാന്‍ഡ്‌സ്കേപ്പ് പണികളും ജലധാരകളും റെഡിയായി. ഉദ്ഘാടനം അടുത്തതോടെ പരിസര ഭാഗങ്ങള്‍ മോഡി പിടിപ്പിക്കുന്ന പണിയാണിപ്പോള്‍.   രാജ്യാന്തര തലത്തില്‍ 926 പ്രമുഖ ആര്‍ക്കിട്ടെക്റ്റുകളെയും ഡിസൈനര്‍മാരെയും കണ്ടെത്തി നടത്തിയ മത്സരത്തിലൂടെയാണ് ചില്ലു ജാലക രൂപ രേഖ തെരഞ്ഞെടുത്തത്. ലോകപ്രസിദ്ധ ആർക്കിറ്റെക് ഫെർണാൻഡോ ഡോണിസാണ് വിസ്മയ കെട്ടിടത്തിന്‍റെ രൂപ കല്‍പന.  2013  ഡിസംബറിലാണ് നിര്‍മാണം തുടങ്ങിയത്. 160 മില്ല്യന്‍ ദിര്‍ഹമാണ് നിര്‍മാണ ചിലവ് . സന്ദർശകർക്ക് പ്രവേശന ടിക്കറ്റ് മുൻകൂട്ടി ആപ്പ് വഴി ബുക്ക് ചെയ്യാം.  മൂന്ന് വയസിന് താഴെയുള്ളവർക്കും 60 വയസ് കഴിഞ്ഞവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും പ്രവേശനം സൗജന്യമായിരിക്കും.

Tags:    
News Summary - uae-dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.