ദുബൈ: ഗസ്സയിൽ സൈനികാധിപത്യം സ്ഥാപിക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. നീക്കം കടുത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് വിദേശകാര്യമന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു. ഗസ്സയിൽ കൂടുതൽ നിരപരാധികളുടെ ജീവൻ ഇല്ലാതാക്കാനും ജീവിതം ദുസ്സഹമാക്കാനും ഈ തീരുമാനം ഇടയാക്കും. അന്താരാഷ്ട്ര നിയമം കാറ്റിൽ പറത്തിയുള്ള ഇസ്രായേൽ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും യു.എന്നും സുരക്ഷ കൗൺസിലും ഉത്തരവാദിത്തം നിർവഹിക്കണം.
അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായ ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവകാശങ്ങളെ ലംഘിക്കുന്നതോ അവരെ കുടിയിറക്കാനോ ഉള്ള ഏത് ശ്രമത്തെയും യു.എ.ഇ എതിർക്കും. ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീനിൽ സംഘർഷം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.