ദുബൈ: ഒരു പൂച്ചക്കുട്ടിയെ കിട്ടിയാൽ വളർത്താമായിരുന്നു എന്നു കരുതാറുണ്ടോ, അവക്ക് സുരക്ഷിതമായി വളരാനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടോ? എന്നാൽ നിങ്ങൾക്കു ദത്തെടുക്കാൻ ഒരു കൂട്ടം അരുമപൂച്ചക്കൾ ഇവിടെയുണ്ട്. മൃഗക്ഷേമ സംഘടനയായ മിഡിൽ ഇൗസ്റ്റ് അനിമൽ ഫൗണ്ടേഷനാണ് ദത്തു പൂച്ചകളെ നൽകുക. ജൂലൈ മാസത്തിലെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും ജുമൈറ വില്ലേജ് സർക്കിളിലെ ശോഭ ഡഫോഡിൽ ബിൽഡിംഗിലുള്ള ഫറി ഫ്രണ്ട്സിൽ എത്തി നിങ്ങളുടെ ഒാമന മൃഗങ്ങളെ ഏറ്റുവാങ്ങാം. 0 55 947 6393 എന്ന നമ്പറിലും adoption@me-af.org എന്ന വിലാസത്തിലും വിവരങ്ങൾ അന്വേഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.