വെള്ളിയാഴ്ച ഖുതുബയിൽ വഞ്ചനക്കെതിരായ സന്ദേശം വായിക്കും നിർദേശം നൽകി ഔഖാഫ്​ യു.എ.ഇ

ദുബൈ: രാജ്യത്തെ മുഴുവൻ പള്ളികളിലും ഇന്ന്​ വെള്ളിയാഴ്ച ഖുതുബയിൽ വഞ്ചനക്കെതിരായ സന്ദേശം വായിക്കാൻ നിർദേശം നൽകി ജനറൽ അതോറിറ്റി ഓഫ്​ ഇസ്​ലാമിക അഫേഴ്​സ്​, എൻഡോവ്​മെന്‍റ്​സ്​ ആൻഡ്​ സക്കാത്ത്​ (ഔഖാഫ്​ യു.എ.ഇ). ‘നമ്മുടെ രാഷ്ടത്തെ വഞ്ചിക്കുന്നവർ നമ്മളിൽ പെട്ടവനല്ല’ എന്ന തലക്കെട്ടിൽ സന്ദേശം വായിക്കണമെന്നാണ്​ ഇമാമുമാർക്ക്​ ഔഖാഫ്​ യു.എ.ഇ നൽകിയിരിക്കുന്ന നിർദേശം.

രാജ്യത്തോടുള്ള വഞ്ചന ധർമികവും മതപരവുമായ ഗുരുതര കുറ്റകൃത്യമാണ്​. മനുഷ്യന്‍റെ ഇത്തരം ​പ്രവൃത്തികൾ ഇസ്​ലാമിക തത്വങ്ങളിൽ ശക്​തമായി അപലപിച്ചതുമാണ്​.

ഏറ്റവും വലിയ പാപങ്ങളിൽ ഒന്നാണ്​ വഞ്ചനയെന്നും രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകുകയും വേണം. തീവ്രവാദ അജണ്ടകളുമായുള്ള സംഖ്യം, സംശയകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ, ഗൂഢലക്ഷ്യങ്ങൾ മറച്ചുവെക്കൽ തുടങ്ങിയവക്കെതിരെയും പ്രസംഗത്തിൽ മുന്നറിയിപ്പു നൽകും. വിശ്വാസ മൂല്യങ്ങൾ, ഐക്യം, സാമൂഹികമായ ഉത്തരവാദിത്തം എന്നിവക്ക്​ വിരുദ്ധമാണ്​ ഇത്തരം പെരുമാറ്റങ്ങൾ. മതപരമായ തത്വങ്ങൾ അനുസരിക്കാനും രാഷ്ട്രത്തോടുള്ള വിശ്വാസം നിലനിർത്താനും തെറ്റായ വിവരണങ്ങളിൽ ഉൾപ്പെടാതിരിക്കാനും യുവാക്കളോട്​ നിർദേശിക്കാനും ഇമാമുമാർ ശ്രദ്ധിക്കണമെന്ന്​ ഔഖാഫ്​ അറിയിച്ചു.

Tags:    
News Summary - UAE Awqaf orders message against cheating to be read in Friday sermon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.