ഒാഡിഷനിടെ മകൾക്ക്​ ഉപദ്രവം, പരാതിയുമായി പാക്​ താരം

ദുബൈ: പ്രതിഭാന്വേഷണ ഒാഡിഷനിടെ മകളെ ദേഹോപദ്രവമേൽപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്​തുവെന്നാരോപിച്ച്​ അമേരിക്കൻ സ്​ഥാപനത്തിനെതിരെ പരാതിയുമായി പാക്​ നടി. ദുബൈയിൽ താമസിക്കുന്ന നടിയും ടി.വി അവതാരകയുമായ നാദിയാ ഖാൻ ആണ്​ 14 കാരിയായ മകൾ ദേഹത്ത്​ പരിക്കുകളും പാടുകളുമായാണ്​ തിരിച്ചെത്തിയതെന്ന്​ പൊലീസിലറിയിച്ചത്​. നല്ല കാര്യത്തിന്​ എന്നു കരുതിയാണ്​ മകളെ പരിപാടിക്കയച്ചതെന്നും അതിലെ വിധികർത്താക്കളിലൊരാൾ അവളെ ദേഹത്തു പിടിച്ചു തള്ളിയതായും അവർ പറഞ്ഞു. നിരവധി മാതാപിതാക്കളാണ്​ ഷോയിൽ ഇടം കിട്ടാനായി മക്കളുമൊന്നിച്ച്​ ജെ.ബി.ആറിലെ പ്രമുഖ ഹോട്ടലിൽ എത്തിയിരുന്നത്​. അമേരിക്കയിലെ പ്രമുഖ ടി.വി, സംഗീത പരിപാടികൾ ഒരുക്കുന്നു എന്നവകാശപ്പെടുന്ന കമ്പനിയാണ്​ പ്രതിഭാന്വേഷണ പരിപാടി സംഘടിപ്പിച്ചിരുന്നത്​. പരാതിയെ തുടർന്ന്​ കമ്പനി സി.ഇ.ഒയെ അൽ ബർഷ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ചു വരുത്തിയിട്ടുണ്ട്​.

News Summary - uae audition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.