റാസൽഖൈമ കോര്‍ണീഷിൽ രണ്ട് കൗമാരക്കാര്‍ മുങ്ങി മരിച്ചു

റാസൽഖൈമ: പാകിസ്താൻ സ്വദേശികളായ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികള്‍ക്ക് ഓള്‍ഡ് റാക് കോര്‍ണീഷില്‍ ദാരുണാന്ത്യം. വിനോദത്തിനായി കടലിലിറങ്ങിയ 12കാരായ ഒമര്‍ ആസിഫും ഹമദുമാണ് മരണപ്പെട്ടത്. ഞായറാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.

കുട്ടികള്‍ വീട്ടുകാരറിയാതെ കടലില്‍ പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ സഹോദരനൊപ്പം കളികളിലേര്‍പ്പെട്ടിരുന്ന ഒമര്‍ ആസിഫ് വൈകുന്നേരം ഹമദിനൊപ്പം കോര്‍ണീഷിലെത്തുകയായിരുന്നു. സമീപത്തെ ഷോപ്പില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ കുട്ടികള്‍ വൈകുന്നേരം തെരുവിലൂടെ നടക്കുന്നത് പതിഞ്ഞിരുന്നു.

Tags:    
News Summary - Two teenagers drown in Ras Al Khaimah Corniche

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.