ഷാർജ: കവലകളുടെ രണ്ടാം ഘട്ട വികസന പ്രവർത്തനത്തിന് ശനിയാഴ്ച തുടക്കമാകുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സ്ക്വയറിലെ വികസന പ്രവർത്തനങ്ങൾ ശനിയാഴ്ച ആരംഭിക്കുമെന്നും കവല പൂർണ്ണമായും അടക്കാതെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടുമെന്നും യാത്രക്കാർ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും എസ്.ആർ.ടി.എ പ്രഖ്യാപിച്ചു.റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും ഗതാഗത കുരുക്ക് കുറക്കുന്നതിനുമായി കവലകളെല്ലാം ത്വരിതഗതിയിൽ വികസിപ്പിക്കുകയാണ്. പൂർണമായും ഡിജിറ്റൽ സിഗ്നൽ സംവിധാനങ്ങളാണ് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.