അബൂദബി: ട്രാഫിക് പട്രോളിങ് ഡയറക്ടറേറ്റ്, കസ്റ്റമർ ഹാപ്പിനെസ് സർവിസ് സെൻററുകൾ, ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ് ഡയറക്ടറേറ്റ് എന്നിവയുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെയാക്കിയതായി അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻ സെക്ടർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാൻ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെയും അബൂദബി പൊലീസ് വെബ്സൈറ്റിലൂടെയും സേവനങ്ങൾ പൂർത്തിയാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
അബൂദബി എമിറേറ്റിലെ എല്ലാ മേഖലളിലെയും ലൈറ്റ്, ഹെവി വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തി. വാഹന ലൈസൻസ് പുതുക്കുന്നതിനുള്ള പരിശോധന നടപടികളാണ് നിർത്തിയത്. ഇൻഷുറൻസ് നടപടി പൂർത്തിയാക്കി വാഹന ലൈസൻസ് പുതുക്കാനാവും. വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിനു മാത്രമാണ് പരിശോധന നടത്തുന്നത്. മറ്റു എമിറേറ്റുകളിൽനിന്നുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റാനുള്ള പരിശോധന മാത്രമാണ് നടക്കുന്നത്. അബൂദബി പൊലീസ് കസ്റ്റമർ ഹാപ്പിനസ് സെൻററുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തി സമയം ഇപ്രകാരമാണ്: അബൂദബി ട്രാഫിക് ആൻഡ് ലൈസൻസിങ് കെട്ടിടങ്ങളിലെ ഡ്രൈവേഴ്സ് ലൈസൻസിങ്, വാഹന ലൈസൻസിങ്, വാഹനങ്ങളുടെ വാടക സേവനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി 11 വരെയും, മുസഫയിൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയും, അൽ സംഹ, ബനിയാസ്, യാസ് മാൾ, ഇസ്തിക് ലാൽ, ഖലീഫ സിറ്റി എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെയും പ്രവർത്തിക്കും. ഖലീഫ പാർക്കിനു സമീപത്തെ ഓഫിസ് രാവിലെ ഏഴ് മുതൽ രാത്രി 11 വരെയും, അൽ ബഹർ പാലസ് രാവിലെ എട്ട് മുതൽ രാവിലെ 12 വരെയും, അൽ മസൂദ് കാർസ് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും പ്രവർത്തിക്കും.
അൽഐൻ, അൽ ബത്തീൻ എന്നിവിടങ്ങളിലെ പ്രധാന കെട്ടിടങ്ങളിലെ ഓഫിസുകൾ രാവിലെ ഏഴ് രാത്രി 11 വരെയും മെസ്യാദ്, മസാക്കെൻ അൽ വജൻ, അൽ ഫക്ക എന്നിവിടങ്ങളിലെ ഓഫിസുകൾ രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയും പ്രവർത്തിക്കും. പശ്ചിമ അബൂദബിയിൽ (അൽ ദഫ്ര) മേഖലയിലെ മദീന സായിദിലെ ഓഫീസുകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയും റുവൈസ് മാൾ, ഗയാത്തി, ലിവ, ഡെൽമ, അൽ മിർഫ എന്നിവടങ്ങളിലെ ഓഫീസുകൾ രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയും പ്രവർത്തിക്കും.
ഹെവി വാഹന പരിശോധന കേന്ദ്രങ്ങളുടെ സമയം: അബൂദബിയിൽ മുസഫയിലെ പരിശോധന കേന്ദ്രം ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതു വരെയും ശനിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം മൂന്നു വരെയും പ്രവർത്തിക്കും. അൽഐനിലെ പരിശോധന കേന്ദ്രം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്നു വരെയും ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്നു വരെയും പ്രവർത്തിക്കും. അൽ ദഫ്ര മേഖലയിലെ മദീന സായിദിലെ പരിശോധന കേന്ദ്രം ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴു മുതൽ വൈകുന്നേരം മൂന്നു വരെയും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.