കൊണ്ടോട്ടി: വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ കർശനമാക്കി ഇറക്കിയ ഉത്തരവിനെ തുടർന്ന് തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ യോഗം വിളിച്ചു. പ്രവാസികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണ് എയർപോർട്ട് ഡയറക്ടർ പ്രത്യേകയോഗം വിളിച്ചത്. ഉച്ചക്ക് മൂന്നിന് എയർപോർട്ട് ഡയറക്ടറുടെ ഒാഫിസിൽ ചേരുന്ന യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ വിമാനക്കമ്പനി പ്രതിനിധികൾ, കസ്റ്റംസ്, എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. വിഷയത്തിൽ തീരുമാനമാകുന്നത് വരെ നിലവിലുള്ള സംവിധാനം തന്നെ തുടരുമെന്നും എയർപോർട്ട് ഡയറക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്തത വരുത്താനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം അറിയിച്ചു.
മൃതദേഹങ്ങൾ വിമാനത്തിൽ അയക്കുേമ്പാൾ 48 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നേരിേട്ടാ ഇ^മെയിൽ മുഖേനയോ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നാണ് ഉത്തരവ്. അന്താരാഷ്ട്ര ആരോഗ്യചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യചട്ടങ്ങളും അനുസരിച്ചാണ് ഇൗ ഉത്തരവെന്നാണ് അധികൃതർ പറയുന്നത്. എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിരാക്ഷേപപത്രം (എൻ.ഒ.സി), റദ്ദാക്കിയ പാസ്പോർട്ടിെൻറ പകർപ്പ്, മരണസർട്ടിഫിക്കറ്റ് എന്നിവയാണ് നേരത്തെ ഹാജരാക്കേണ്ട രേഖകൾ. ഇൗ ഉത്തരവ് പ്രകാരമുള്ള നടപടികൾ വിമാനക്കമ്പനികൾ പാലിക്കണമെന്നും കരിപ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.