ദുബൈ: ദുബൈയിലെ റോഡുകളിലൂടെ അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതിന് പ്രധാന കാരണം അപ്രതീക്ഷിതമായി ലൈൻ മാറുന്നതാണ്. പൊടുന്നനെ മുന്നിലേക്ക് വാഹനം വന്ന് കയറുേമ്പാൾ എന്ത് ചെയ്യണമെന്നറയാതെ പോവുകയാണ് മിക്ക ഡ്രൈവർമാരും.
മുന്നിലെ വാഹനത്തിൽ ഇടിക്കുകയോ പെട്ടന്നുള്ള ബ്രേക്കിങിൽ വാഹനം തകിടം മറിയുകയോ പിന്നിലെ വാഹനം വന്നിടിക്കുകയോ ഒക്കെ ഒക്കെയാണ് തുടർന്ന് സംഭവിക്കുക. ഇത്തരത്തിൽ പെരുമാറിയാൽ കനത്ത പിഴയാണ് നൽകേണ്ടിവരിക.
ഏത് ദിശയിലേക്കാണ് മാറുന്നതെന്ന് സൂചിപ്പിക്കാൻ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ 1400 ദിർഹം പിഴ നൽകേണ്ടിവരും. കൂടാതെ ഡ്രൈവർക്ക് നാല് ബ്ലാക് പോയൻറുകളും ലഭിക്കും. കഴിഞ്ഞ ജൂലൈയിൽ പുതുക്കിയ ട്രാഫിക് നിയമം അനുസരിച്ചാണ് പിഴ ഇൗടാക്കുക. പെെട്ടന്ന് ട്രാക് മാറുന്നതിന് 1000 ദിർഹവും ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കാത്തതിന് 400 ദിർഹവുമാാണ് പിഴ ലഭിക്കുക. മറ്റ് വാഹനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാവുക വഴിയും അപകടം സംഭവിക്കാവുന്നതിനാലാണ് പൊലീസ് ഇക്കാര്യത്തിൽ കനത്ത ജാഗ്രത പാലിക്കുന്നത്. ദുബൈയിലുണ്ടാകുന്ന റോഡപകടങ്ങൾക്ക് ഏറ്റവും പ്രധാന കാരണം വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതാണ്. ഇൗ വർഷം ആദ്യത്തെ ആറ് മാസം 2133 അപകടങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം ഇൗ കാലയളവിൽ 2520 അപകടങ്ങൾ സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.