അബൂദബി: വാഹനം വാങ്ങിയ വകയിൽ പണം നല്‍കാതിരിക്കുകയും നിരവധി ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിലൂടെ വാഹനയുടമക്കെതിരെ ട്രാഫിക് പിഴകള്‍ ചുമത്തപ്പെടുകയും ചെയ്ത സംഭവത്തില്‍ പരാതിക്കാരന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച് അല്‍ഐന്‍ സിവില്‍, കോമേഴ്ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി. വാഹന ഉടമക്ക് വാഹനത്തിന്റെ തുകയായ 20,000 ദിര്‍ഹം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ട്രാഫിക് പിഴ പരാതിക്കാരന് തന്നെ അടക്കണമെന്നും കോടതി കാരണസഹിതം നിര്‍ദേശിച്ചു.
വിൽപനകരാര് പ്രകാരമുള്ള തുകയായ 20,000 ദിര്‍ഹവും ട്രാഫിക് പിഴയിനത്തില്‍ വന്നുചേര്‍ന്ന 2,680 ദിര്‍ഹവും നഷ്ടപരിഹാരമായി 4,000 ദിര്‍ഹവും ആവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. എതിര്‍കക്ഷി നടത്തിയ ഗതാഗത നിയമലംഘനങ്ങളുടെ പിഴകള്‍ തന്റെ പേരില്‍ വന്നുചേര്‍ന്നതിനാല്‍ തന്റെ മറ്റു വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനാവുന്നില്ലെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി. എന്നാല്‍ പരാതിക്കാരന് വാഹനം വിറ്റ സമയത്ത് ഉടമസ്ഥാവകാശം മാറുന്നതിനായി 14 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതരെ രേഖകള്‍ സഹിതം അറിയിക്കണമായിരുന്നുവെന്നും ഇക്കാര്യത്തില്‍ ഉടമ വീഴ്ചവരുത്തിയതായും കോടതി കണ്ടെത്തി. ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറുന്നതില്‍ ഉടമ വീഴ്ച വരുത്തിയതിനാല്‍ വാഹനത്തിന് വന്നുചേര്‍ന്ന ട്രാഫിക് ഫൈന്‍ പരാതിക്കാരന് തന്നെ വഹിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.