അജ്മാന്: റമദാന് മാസത്തോടനുബന്ധിച്ച് എമിറേറ്റിൽ വാഹനങ്ങളുടെ പാര്‍ക്കിങ് സമയങ്ങള്‍ പ്രഖ്യാപിച്ചു. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വെള്ളിയാഴ്ചയും പൊതു അവധിദിനങ്ങളും ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും പാർക്കിങ് പ്രദേശങ്ങളില്‍ പ്രവർത്തനസമയം രണ്ട് ഷിഫ്റ്റുകളിലായിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും രാത്രി എട്ടുമുതൽ 12 വരെയായിരിക്കും. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.