ആ​സ്റ്റ​ർ ക്ലി​നി​ക്കി​ൽ ‘ആ​സ്റ്റ​ർ ഡ​യ​ബ​റ്റി​സ് 360 കെ​യ​ർ ക്ലി​നി​ക്’ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ക്ലി​നി​ക്സ്-​യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഒ​മാ​ൻ എ​ന്നി​വ​യു​ടെ സി.​ഇ.​ഒ ഡോ. ​ഷെ​ർ​ബാ​സ് ബി​ച്ചു​വും മ​റ്റു പ്ര​തി​നി​ധി​ക​ളും

ആ​സ്റ്റ​ർ ക്ലി​നി​ക്കി​ൽ ‘ആ​സ്റ്റ​ർ ഡ​യ​ബ​റ്റി​സ് 360 കെ​യ​ർ ക്ലി​നി​ക്കി’​ന്​ തു​ട​ക്കം

ദു​ബൈ: യു.​എ.​ഇ​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന പു​തി​യ പ​ഞ്ച​സാ​ര നി​കു​തി രാ​ജ്യ​ത്തെ പൊ​തു​ജ​നാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ജി.​സി.​സി​യി​ലെ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​റി​ന്റെ കീ​ഴി​ലു​ള്ള ആ​സ്റ്റ​ർ ക്ലി​നി​ക്സ് യു.​എ.​ഇ, അ​ൽ ഖി​സൈ​സി​ലെ (ഡ​മാ​സ്ക​സ് സ്ട്രീ​റ്റ്) ആ​സ്റ്റ​ർ ക്ലി​നി​ക്കി​ൽ ആ​സ്റ്റ​ർ ഡ​യ​ബ​റ്റി​സ് 360 കെ​യ​ർ ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു. പ​ഞ്ച​സാ​ര ഉ​പ​ഭോ​ഗ​ത്തി​ലെ മ​റ​ഞ്ഞി​രി​ക്കു​ന്ന അ​പാ​യ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​നും അ​മി​ത​വ​ണ്ണ​ത്തി​ന്റെ​യും പ്ര​മേ​ഹ​ത്തി​ന്റെ​യും വ​ർ​ധി​ച്ചു​വ​രു​ന്ന നി​ര​ക്ക് ത​ട​യു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നേ​ര​ത്തെ​യു​ള്ള പ്ര​മേ​ഹ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദു​ബൈ ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ന്റെ കീ​ഴി​ലു​ള്ള ദു​ബൈ 10 എ​ക്സ് ഉ​ദ്യ​മ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ടാ​ണ് ആ​സ്റ്റ​ർ ഡ​യ​ബ​റ്റി​സ് 360 കെ​യ​ർ ക്ലി​നി​ക്ക് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് അ​ടി​സ്ഥാ​ന​മാ​ക്കി മ​ധു​ര​മു​ള്ള പാ​നീ​യ​ങ്ങ​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് പു​തു​താ​യി രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ​ത്.

കു​റ​ഞ്ഞ പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കും. പ്ര​മേ​ഹ​വും പ്രീ ​ഡ​യ​ബ​റ്റീ​സും യു.​എ.​ഇ​യി​ലെ മു​തി​ർ​ന്ന​വ​രി​ൽ മൂ​ന്നി​ൽ ഒ​രാ​ൾ​ക്കെ​ന്ന നി​ല​യി​ൽ ബാ​ധി​ക്കു​ക​യും മു​തി​ർ​ന്ന​വ​രി​ൽ 27.3 ശ​ത​മാ​നം പേ​ർ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ പ​ഞ്ച​സാ​ര ക​ഴി​ക്കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഭ​ക്ഷ​ണ​ത്തി​ൽ അ​പാ​യ​ക​ര​മാ​യ നി​ല​യി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ബോ​ധ​വ​ത്ക​രി​ക്കു​ന്ന ‘സ്വീ​റ്റ് സ​ർ​പ്രൈ​സ് ബൈ ​ആ​സ്റ്റ​റി’​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​നൊ​പ്പ​മാ​ണ് ക്ലി​നി​ക്കും ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മേ​ഹം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഊ​ർ​ജം, ജീ​വി​ത​ശൈ​ലി, ദീ​ർ​ഘ​കാ​ല ആ​രോ​ഗ്യം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്നു​വെ​ന്ന് ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ക്ലി​നി​ക്സ്-​യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഒ​മാ​ൻ എ​ന്നി​വ​യു​ടെ സി.​ഇ.​ഒ ഡോ. ​ഷെ​ർ​ബാ​സ് ബി​ച്ചു പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും പി​ന്തു​ണ​ക്കു​ന്ന​തി​നാ​ണ് ആ​സ്റ്റ​ർ ഡ​യ​ബ​റ്റി​സ് 360 കെ​യ​ർ ക്ലി​നി​ക്ക് സ്ഥാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം

വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - ‘Aster Diabetes 360 Care Clinic’ launched at Aster Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.