ജി.​ഡി.​ആ​ർ.​എ​ഫ്.​എ റ​മ​ദാ​ൻ പ്ര​വ​ർ​ത്ത​ന​സ​മ​യം പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ദു​ബൈ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) റ​മ​ദാ​ൻ പ്ര​വ​ർ​ത്ത​ന​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ലും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൽ ജ​ഫി​ലി​യ​യി​ലെ മു​ഖ്യ ആ​സ്ഥാ​നം, അ​ൽ​മ​നാ​റ സെ​ന്റ​ർ, അ​ൽ ത​വാ​ർ സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫി​സു​ക​ളി​ലും ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റു​ക​ളി​ലും ദി​വ​സ​വും രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഇ​ത് രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ 12വ​രെ​യും ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്കും.

എ​യ​ർ​പോ​ർ​ട്ട് സ​ർ​വീ​സ​സ് - ടെ​ർ​മി​ന​ൽ 3യി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​കും. കൂ​ടാ​തെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡി.​എ​ക്സ്.​ബി, ദു​ബൈ നൗ ​എ​ന്നീ സ്മാ​ർ​ട്ട് ആ​പ്പു​ക​ൾ വ​ഴി​യും ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യും സേ​വ​ന​ങ്ങ​ൾ മു​ഴു​വ​ൻ സ​മ​യ​വും ല​ഭ്യ​മാ​ണ്. അ​തി​നൊ​പ്പം​ത​ന്നെ അ​ൽ അ​വീ​ർ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​ർ ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ​യും ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും സേ​വ​നം ല​ഭ്യ​മാ​കും. 

Tags:    
News Summary - G.D.R.F.A. announces Ramadan operating hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.