ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി​യു​ടെ പ്ര​ഭാ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​ർ സം​സാ​രി​ക്കു​ന്നു

സ​മ​ദാ​നി​യു​ടെ പ്ര​ഭാ​ഷ​ണം 21ന് ​ദു​ബൈ​യി​ൽ

ദു​ബൈ: യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ‘2026 കു​ടും​ബ വ​ര്‍ഷം’ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ പ്രാ​സം​ഗി​ക​നും ചി​ന്ത​ക​നും പാ​ർ​ല​മെ​ന്‍റ്​ അം​ഗ​വു​മാ​യ ഡോ.​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി​യു​ടെ പ്ര​ഭാ​ഷ​ണം ഫെ​ബ്രു​വ​രി 21ന് ​രാ​ത്രി 8.30ന് ​ദു​ബൈ അ​ല്‍ബ​റാ​ഹ​യി​ലെ വി​മ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ‘കു​ടും​ബം: മാ​ന​വ​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ പ്ര​ഭാ​ഷ​ണം. റി​സോ​ഴ്‌​സ് ആ​ൻ​ഡ്​ ഇ​ന്‍റ​ല​ക്ട് ലേ​ണി​ങ്​ ഇ​നീ​ഷ്യ​റ്റീ​വ് (റെ​യ്​​ൻ) എ​ന്ന സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​ണ് സം​ഘാ​ട​ക​ർ. നി​ര​വ​ധി പ്ര​തി​ഭാ​വി​ലാ​സ​മു​ള്ള ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി​യു​ടെ പ്ര​ഭാ​ഷ​ണ​ത്തി​ന് ദു​ബൈ​യി​ല്‍ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക്​ കു​ടും​ബ​സ​മേ​തം പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ കെ.​എം.​സി.​സി ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും അ​റ​ബ് വ്യ​ക്തി​ത്വ​ങ്ങ​ളും വ്യ​വ​സാ​യ-​വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​രും പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യെ​ത്തും. പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സൗ​ക​ര്യം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി.​പി. അ​ബ്ദു​സ്സ​മ​ദ് (ബാ​ബു എ​ട​ക്കു​ളം), ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്‌​ദു​സ്സ​ലാം പ​രി, മീ​ഡി​യ ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, ആ​ക്ടി​ങ്​ ചെ​യ​ർ​മാ​ൻ ഷ​ഫീ​ർ ച​ങ്ങ​രം​കു​ളം, വൈ​സ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് കാ​ലൊ​ടി, ക​ൺ​വീ​ന​ർ ശ​രീ​ഫ് മ​ല​ബാ​ർ, സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ഫി​നി​ക്സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0555322566, 0525462662, 0508211847.

Tags:    
News Summary - Samadani's speech in Dubai on the 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.