ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തി​ൽ പൂ​ർ​ണ സം​തൃ​പ്തി കൈ​വ​രി​ച്ച് ​അ​ല്‍റം​സ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ല്‍റം​സ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം 100 ശ​ത​മാ​നം സം​തൃ​പ്ത നേ​ട്ടം കൈ​വ​രി​ച്ച​താ​യി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മേ​ധാ​വി റാ​ക് അ​ല്‍ റം​സ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മേ​ധാ​വി കേ​ണ​ല്‍ അ​ഹ​മ്മ​ദ് സാ​ലിം അ​ല്‍ മ​സൂ​ദ് അ​ല്‍ശ​ഹി പ​റ​ഞ്ഞു.

ല​ഭി​ച്ച പ​രാ​തി​ക​ളി​ലും അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും സ​മ്പൂ​ര്‍ണ പ​രി​ഹാ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ 99 ശ​ത​മാ​നം ഉ​പ​ഭോ​ക്തൃ സ​ന്തോ​ഷ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ടെ​ലി​ഫോ​ണ്‍ വ​ഴി ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ 100 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക​മ്യൂ​ണി​റ്റി​ക​ള്‍ക്കി​ട​യി​ല്‍ 79 കാ​മ്പ​യി​നു​ക​ള്‍ ന​ട​ത്തി. ഇ​തി​ല്‍ 5210 പേ​ര്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി. ഓ​ട്ടോ​മേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം സ​മ്പൂ​ര്‍ണ​മാ​യി ന​ട​പ്പാ​ക്കി. അ​ഞ്ച് ഭാ​ഷ​ക​ളി​ല്‍ ബ്രെ​യി​ന്‍ ലി​പി​യോ​ട് കൂ​ടി​യു​ള്ള പ്ര​വ​ര്‍ത്ത​ന മാ​ര്‍ഗ​നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ചു. സേ​വ​ന കൗ​ണ്ട​റു​ക​ളി​ല്‍ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ക​യും ഒ​മ്പ​ത് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം തു​ട​ങ്ങി​യ​താ​യും അ​ഹ​മ്മ​ദ് സാ​ലിം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Al Rams Police Station achieves complete satisfaction in customer service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.