സു​ര​ക്ഷി​ത റ​മ​ദാ​ന്​ റാ​ക് പൊ​ലീ​സ് ക​ര്‍മ​പ​ദ്ധ​തി

റാ​സ​ല്‍ഖൈ​മ: റ​മ​ദാ​ൻ മാ​സ​ത്തി​ല്‍ പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ആ​രാ​ധാ​ന​ല​യ​ങ്ങ​ളും വി​പ​ണി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​ട്രോ​ളി​ങ്, തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം എ​ന്നി​വ​യി​ല്‍ പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍കി​യാ​ണ്​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ള്ള​ത്. ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ 999 ന​മ്പ​റി​ലും അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് 901 ന​മ്പ​റി​ലും 24 മ​ണി​ക്കൂ​റും റാ​ക് പൊ​ലീ​സു​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ബ​ന്ധ​പ്പെ​ടാം. മീ​ഡി​യ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ സാം​സ്കാ​രി​ക-​സു​ര​ക്ഷാ പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം, പൊ​ലീ​സ് റ​മ​ദാ​ന്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ട്രാ​ഫി​ക് വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യും ന​ട​ക്കും.

ഇ​ഫ്താ​ര്‍ സ​മ​യ​ത്ത് വാ​ഹ​ന വേ​ഗം വ​ര്‍ധി​പ്പി​ച്ച് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ച് വ​രു​ത്ത​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ക്കു​ന്നു. പ​ട​ക്ക​ങ്ങ​ള്‍ പോ​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്നും വി​ശു​ദ്ധ മാ​സ​ത്തി​ന്‍റെ ആ​ത്മീ​യ അ​ന്ത​രീ​ക്ഷം ശാ​ന്ത​മാ​യി നി​ല​നി​ര്‍ത്താ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

Tags:    
News Summary - Police action plan for a safe Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.