ഇന്ത്യൻ എംബസിയിൽ കേരളോത്സവം ഇന്ന്

റിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 'കേരളോത്സവം'ചൊവ്വാഴ്ച. കേരള സംസ്ഥാനത്തിന്റെ സാംസ്കാരിക, വിനോദസഞ്ചാര, വാണിജ്യവശങ്ങൾ ഉയർത്തിക്കാട്ടുന്ന ഉത്സവം ചൊവ്വാഴ്ച വൈകീട്ട് 7.30ന് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടക്കും. വിവിധ പരിപാടികൾ അരങ്ങേറും.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യ-സൗദി നയതന്ത്രത്തിന്റെയും 76ാം വാർഷികവേളയിൽ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നതെന്ന് എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അനുപമമായ ഭൂമിശാസ്ത്രം, ശാന്തമായ കായൽ, മലിനപ്പെടാത്ത കടൽതീരം, തനത് കലാരൂപങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാൽ പ്രസിദ്ധമാണ് കേരളം. ഹൗസ് ബോട്ടുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, അതുല്യമായ ഇക്കോ ടൂറിസം, ഗംഭീരമായ വാസ്തുവിദ്യ, ആയുർവേദ ചികിത്സകൾ, രുചികരമായ തനത് ഭക്ഷണവിഭവങ്ങൾ എന്നിവയാലും കേരളം ആഗോളപ്രശസ്തമാണ്. 

Tags:    
News Summary - Today is Kerala festival at the Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.