ഏഴ് വിമാനത്താവളങ്ങളിലേക്ക് : ഇത്തിഹാദ് അയാട്ട ട്രാവൽ പാസ് ഏർപ്പെടുത്തുന്നു

അബൂദബി: ഇത്തിഹാദ് എയർവേ​സ്​ അബൂദബിയിൽ നിന്ന് ഏഴ് അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലേക്ക് പോകുന്ന വിമാനങ്ങളിൽ അയാട്ട ട്രാവൽ പാസ് ഏർപ്പെടുത്തുന്നു. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ യാത്രാനുഭവം ലളിതമാക്കുന്നതി​െൻറ ഭാഗമായാണിത്.

അബൂദബിയിൽ നിന്ന് ബാങ്കോക്ക്, ബാഴ്​സലോണ, ജനീവ, മാഡ്രിഡ്, മിലാൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളിലാണ് യാത്രക്കാർക്ക് അയാട്ട ട്രാവൽ പാസ് സൗകര്യം ലഭിക്കുക. അയാട്ട ട്രാവൽ പാസ് പരീക്ഷണം സംബന്ധിച്ച പ്രതികരണം വളരെ അനുകൂലമാണെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ് ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് അൽ ബുലുക്കി പറഞ്ഞു. വിമാനങ്ങളിൽ അയാട്ട ട്രാവൽ പാസ് ഏർപ്പെടുത്തുന്നതിൽ ഇത്തിഹാദ് എയർവേസ് വളരെ സന്തോഷിക്കുന്നതായും ഏഴ് പ്രധാന നഗരങ്ങളിൽ നിന്നുള്ള അതിഥികൾക്ക് അവരുടെ യാത്രയും വിമാനത്താവള അനുഭവവും ലളിതമാക്കാനുള്ള സൗകര്യം നൽകുമെന്നും അയാട്ട ഓപറേഷൻസ്- -സേഫ്റ്റി-സെക്യൂരിറ്റി സീനിയർ വൈസ് പ്രസിഡൻറ്​ നിക്ക് കരീൻ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണത്തെ അടിസ്ഥാനമാക്കി അയാട്ട ട്രാവൽ പാസ് വിപുലീകരിക്കാനാണ് ഇത്തിഹാദ് എയർവേസ് തീരുമാനം.

യാത്രക്കാർക്ക് കോവിഡ് ഡോക്യുമെ​േൻറഷൻ സുരക്ഷിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്യാനും എയർലൈനുകൾക്ക് വിശ്വസിക്കാൻ കഴിയും വിധം ഒറ്റത്തവണമാത്രം ഉപയോഗിക്കാനുമാണ് ട്രാവൽ പാസ് രൂപകൽപന ചെയ്​തിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ 2021 ഏപ്രിലിൽ, ആഗോളതലത്തിൽ അയാട്ട ടാവൽ പാസ് പരീക്ഷിക്കാൻ ആരംഭിച്ച ആദ്യ എയർലൈനുകളിലൊന്നാണ് ഇത്തിഹാദ് എയർവേസ്. അയാട്ട ട്രാവൽ പാസ് ലഭിക്കാൻ ഉപഭോക്താക്കൾക്ക് ആപ്പിൾ, ആൻഡ്രോയ്​ഡ് ഫോണികളിൽ അയാട്ട ട്രാവൽ പാസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. യാത്രക്കുള്ള ആവശ്യകതകൾ അറിയാനും പി.സി.ആർ പരിശോധന ഫലങ്ങൾ സുരക്ഷിതമായി പങ്കിടാനും ഇതുവഴി സാധിക്കും.വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്​ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും അയാട്ട ട്രാവൽ പാസ് ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നു.

നിലവിൽ യൂറോപ്യൻ യൂനിയനിലെ 27 അംഗരാജ്യങ്ങൾ കൂടാതെ സ്വിറ്റ്‌സർലൻഡ്, ഐസ്​ലൻഡ്, നോർവേ, ലിച്ചൻസ്‌റ്റൈൻ എന്നിവയും സിംഗപ്പൂരിൽനിന്നും ഖത്തറിൽ നിന്നുമുള്ള വാക്‌സിൻ സർട്ടിഫിക്കറ്റുകളും യൂറോപ്യൻ യൂനിയനിലെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകളും സ്വീകരിക്കാനും ആപ്ലിക്കേഷന് കഴിയും.

Tags:    
News Summary - To seven airports: Etihad launches Ayata Travel Pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.