ദുബൈ: വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇൗ മാസം ഏഴിനാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. വിമാനങ്ങളും നാവിക സേനാ കപ്പലുകളും പ്രയോജനപ്പെടുത്തിയാണ് മടക്കയാത്ര ഒരുക്കുക. യാത്രയുടെ ചിലവ് പ്രവാസികൾ വഹിക്കേണ്ടി വരുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്ര്യൂറോ പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും അതാതു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണ്. യാത്രക്ക് മുൻപ് മടങ്ങാൻ ആഗ്രഹിക്കുന്നവരെ ആരോഗ്യപരിശോധനക്ക് വിധേയരാക്കും. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് യാത്രാനുമതി നൽകുക. യാത്രയിലും ജനങ്ങൾ നിരവധി ചട്ടങ്ങൾ പാലിക്കേണ്ടി വരും.
സംസ്ഥാന സർക്കാറുകളോട് ക്വാറൻറീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചതായും കേന്ദ്രസർക്കാർ അറിയിക്കുന്നു. പ്രവാസികൾ നാട്ടിലെത്തിയാലുടൻ ആരോഗ്യസേതു ആപ്പിൽ രജിസ്റ്റർ ചെയ്യണം. നാട്ടിലും ആരോഗ്യ പരിശോധനയുണ്ടാവും. ശേഷം 14 ദിവസം ആശുപത്രിയിലോ മറ്റേതെങ്കിലും കേന്ദ്രത്തിലോ ക്വാറൻറീനിൽ കഴിയണം. ഇതിനുള്ള ചെലവും കേന്ദ്രം വഹിക്കില്ല. 14 ദിവസത്തിനു ശേഷം വീണ്ടും െടസ്റ്റ് നടത്തി ലഭിക്കുന്ന ഫലത്തിെൻറ അടിസ്ഥാനത്തിലാവും അടുത്ത നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.