ഗുരുധർമ പ്രചാരണസഭ യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന തിരുജയന്തി മഹോത്സവ ചടങ്ങ്
ദുബൈ: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ പ്രചാരണസഭ യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിൽ 171ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷവും സമന്വയിപ്പിച്ച് ‘തിരുജയന്തി മഹോത്സവം 2025’ സംഘടിപ്പിച്ചു. അജ്മാൻ കോസ്മോപൊളിറ്റൻ സ്കൂളിൽ നടന്ന പരിപാടി ധർമസംഘം മുൻ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികളുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഗുരുപൂജയോടും ഗുരുപുഷ്പാഞ്ജലിയോടും കൂടിയാണ് ആരംഭിച്ചത്. തുടർന്ന് ജി.ഡി.പി.എസ് രക്ഷാധികാരിയും ശിവഗിരി മഠം അഡ്വൈസറി ബോർഡ് മെംബറുമായ ഡോ. കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ തിരുജയന്തി മഹോത്സവം 2025 ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സഭയുടെ യു.എ.ഇ ഘടകത്തിന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞചടങ്ങ്, മികവുറ്റ കലാപരിപാടികൾ, ഓണസദ്യ, പിന്നണി ഗായകരായ അജിത്കൃഷ്ണനും കാഞ്ചന ശ്രീറാമും ഗായകനും മിമിക്രി ആർട്ടിസ്റ്റുമായ രതീഷ് രാജൻ എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി. സഭയുടെ യു.എ.ഇ ചീഫ് കോഓഡിനേറ്റർ കെ.പി രാമകൃഷ്ണൻ, അസി. കോഓഡിനേറ്റർ സ്വപ്ന ഷാജി, ട്രഷറർ സുഭാഷ് ചന്ദ്ര, പ്രോഗ്രാം ജനറൽ കൺവീനർ അജിത രാജൻ, ജോ. കൺവീനർ ഗോപകുമാർ, മാതൃസഭ സാരഥികളായ ആനന്ദം ഗോപിനാഥൻ, നിധി ദിലീപ്, ഉഷാറാണി സുനിൽ, വിവിധ കമ്മിറ്റി കൺവീനർമാരായ ഷാജി വൈക്കം, സുനിൽ ദിവാകരൻ, ജ്യോതിഷ് കുമാർ, വേലു വിജയകുമാർ, നീതു മോഹൻ, ഹെന ജ്യോതിഷ്, ദീപക് ദിലീപ്, ബിബാഷ് വാകത്താനം, ബാബുരാജ്, സുരേഷ് കുട്ടപ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.