അബൂദബിയിൽ നടന്ന ശൈഖ്​ സായിദ്​ ഫെസ്റ്റിവലിൽ എ.ആർ. റഹ്​മാൻ ‘ജമാൽ’ ഗാനം അവതരിപ്പിക്കുന്നു

വിജയത്തിലേക്ക്​ കുറുക്കുവഴികളില്ല -എ.ആർ. റഹ്​മാൻ

ദുബൈ: സംഗീത രംഗത്ത്​ നിർമിത ബുദ്ധി(എ.​ഐ)യുടെ കുറുക്കുവഴികൾ ഉപയോഗിക്കുന്നവർ സ്​റ്റേജുകളിൽ പിടിക്കപ്പെടുമെന്ന്​ സംഗീത സംവിധായകൻ എ.ആർ. റഹ്​മാൻ. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ‘ജമാൽ ദി സോങ്​ ഓഫ്​ ഹോപ്​’ എന്ന ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതജ്ഞർ വിജയിക്കാൻ കഠിനാധ്വാനം ചെയ്യണം.

വിജയത്തിന്​ കുറക്കുവഴികളില്ല. സംഗീതത്തിൽ എ.ഐ ഒരു ഉപകരണം മാത്രമാണ്​. എന്നാൽ, ചിലർ എ.ഐ ഉപയോഗിക്കുന്ന രീതിയോട്​ വിയോജിപ്പുണ്ട്​. സംഗീതം മെച്ചപ്പെടുത്താനാണ്​ എ.ഐ സാ​ങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടത്​. സംഗീത രംഗത്ത്​ എ.ഐയുടെ വരവ്​ ജോലികൾ ഇല്ലാതാക്കുമെന്ന്​ പറയുന്നതിനോട്​ യോജിക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹവർത്തിത്വമാണ്​ യു.എ.ഇയുടെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.

54ാമത്​ ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്ക്​ അഭിവാദ്യം അർപ്പിച്ച്​ ​ ബുർജീൽ ഹോൾഡിങ്​സുമായി ചേർന്നാണ്​ ‘ജമാൽ ദി സോങ്​ ഓഫ്​ ഹോപ്​’ പുറത്തിറക്കിയത്​. അബൂദബിയിൽ നടന്ന സായിദ്​ ഫെസ്റ്റിവലിൽ ‘ജമാൽ ദി സോങ്​ ഓഫ്​ ഹോപ്പ്’ ആദ്യമായി വേദിയിൽ അവതരിപ്പിക്കപ്പെട്ടു.​ റഹ്​മാന്​ ആദരമർപ്പിച്ച്​ പ്രത്യേക വെടിക്കെട്ടും നടത്തിയിരുന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിനനുസരിച്ചായിരുന്നു വെടിക്കെട്ട്.

Tags:    
News Summary - There are no shortcuts to success - A.R. Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.