ക​മോ​ണ്‍ കേ​ര​ള ബോ​സ​സ് ഡേ ​ഔ​ട്ട്‌ ടി​ക്ക​റ്റ്‌ ക​മോ​ണ്‍ കേ​ര​ള സി.​ഇ.​ഒ അ​മീ​ര്‍ സ​വാ​ദ് ഡോ. ​പു​ത്തൂ​ര്‍ റ​ഹ്മാ​ന് ന​ല്‍കി വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ന്നു 

സ്വാഗതസംഘം രൂപവത്കരണവും പ്രചാരണവും സംഘടിപ്പിച്ചു

ഫുജൈറ: കമോണ്‍ കേരള നാലാം എഡിഷന് മുന്നോടിയായി ഈസ്റ്റ്‌ കോസ്റ്റ് മേഖലയില്‍ സ്വാഗതസംഘം രൂപവത്കരിക്കുകയും കമോണ്‍ കേരള പ്രമോഷനല്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ നടന്ന പരിപാടിയില്‍ ബോസസ് ഡേ ഔട്ട്‌, ബിസിനസ് കോൺക്ലേവ്, വിനോദ പരിപാടികള്‍ എന്നിവ വിശദീകരിച്ചു.

ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ പ്രസിഡന്‍റും കെ.എം.സി.സി യു.എ.ഇ കേന്ദ്ര പ്രസിഡന്‍റുമായ ഡോ. പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ മീഡിയവണ്‍ മിഡില്‍ ഈസ്റ്റ്‌ എഡിറ്റോറിയല്‍ ഹെഡ് എം.സി.എ. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. കമോണ്‍ കേരള സി.ഇ.ഒ അമീര്‍ സവാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഈസ്റ്റ്‌ കോസ്റ്റ് മേഖല 'ഗള്‍ഫ്‌ മാധ്യമം' ഫുജൈറ ബ്യൂറോ ചീഫ് സി.കെ. സിറാജുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ഡോ. പുത്തൂര്‍ റഹ്മാന്‍ ചെയര്‍മാനും ലോക കേരളസഭ അംഗം സൈമണ്‍ മാസ്റ്റര്‍, കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ ക്ലബ്‌ പ്രസിഡന്‍റ് കെ.സി. അബൂബക്കര്‍, ഖോര്‍ഫക്കാന്‍ സോഷ്യല്‍ ക്ലബ്‌ പ്രസിഡന്‍റ് അരുണ്‍ നെല്ലിശ്ശേരി, ഫുജൈറ സോഷ്യല്‍ ക്ലബ്‌ ജന. സെക്രട്ടറി സന്തോഷ്‌ കെ. മത്തായി, ദിബ്ബ സോഷ്യല്‍ ക്ലബ്‌ ജന. സെക്രട്ടറി പ്രകാശ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ഈസ്റ്റ്‌കോസ്റ്റിലെ നാലു സോഷ്യല്‍ ക്ലബിലെ മറ്റു എക്സിക്യൂട്ടിവ് അംഗങ്ങള്‍ എക്സിക്യൂട്ടിവ് അംഗങ്ങളായുമുള്ള സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളെ എം.സി.എ. നാസര്‍ പ്രഖ്യാപിച്ചു.

'ഗള്‍ഫ്‌ മാധ്യമം' മാര്‍ക്കറ്റിങ് മാനേജര്‍ ജെ.ആർ. ഹാഷിം കമോൺ കേരള വിശദീകരിച്ചു. സ്കൈഡെസ്റ്റ് ജോബ് പോർട്ടൽ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ്‌ സാദിഖ് സംവിധാനത്തിന്‍റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. കമോണ്‍ കേരള ബോസസ് ഡേ ഔട്ട്‌ ടിക്കറ്റ്‌ കമോണ്‍ കേരള സി.ഇ.ഒ അമീര്‍ സവാദ് ഡോ. പുത്തൂര്‍ റഹ്മാന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

സൈമണ്‍ മാസ്റ്റര്‍, കെ.സി. അബൂബക്കര്‍, അരുണ്‍ നെല്ലിശ്ശേരി, ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കള്‍ചറൽ സെക്രട്ടറി വി.എ. സഞ്ജീവ് എന്നിവര്‍ ആശംസ നേർന്നു. നൂറിലേറെ പേർ പങ്കെടുത്ത പരിപാടി സല്‍മാന്‍ സിദ്ദീഖ് നിയന്ത്രിച്ചു. കെ.വി. റഷീദ് നന്ദിപറഞ്ഞു.

Tags:    
News Summary - The welcome group formed and organized the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.