ദ​ന്യൂ​ബ്​ ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്ന്

റ​മ​ദാ​നി​ൽ ല​ക്ഷം പേ​ർ​ക്ക്​ ഭ​ക്ഷ​ണം ന​ൽ​കി ദ​ന്യൂ​ബ്​ ഗ്രൂ​പ്​

ദുബൈ: റമദാനിൽ ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ദന്യൂബ് ഗ്രൂപ്. ബ്ലൂ കോളർ തൊഴിലാളികൾക്കാണ് സ്ഥാപനം ഭക്ഷണം എത്തിച്ചത്. 14 ഇടങ്ങളിലായി കമ്പനി നടത്തിയ ഇഫ്താർ വിരുന്നിൽ 4000ത്തോളം പേർ പങ്കെടുത്തു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും ഇഫ്താർ സംഘടിപ്പിച്ചിരുന്നു. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റമദാനിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.

മറ്റുള്ളവരുമായി ഭക്ഷണം പങ്കിടാതെ റമദാൻ പൂർണമാവില്ലെന്ന് ദന്യൂബ് ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പറഞ്ഞു. സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതമാണ് ഇസ്ലാം.ഇസ്ലാമിന്‍റെ യഥാർഥ ചൈതന്യം പങ്കിടുന്നതാണ് ഇത്തരം ഒത്തുചേരലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The Nube Group has provided food to millions of people during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.