ഗൾഫിൽനിന്ന്​ ഇന്ത്യയിലേക്ക്​ ഓക്​സിജൻ കൊണ്ടുപോകാൻ എത്തിയ കപ്പൽ 

ഗൾഫിൽനിന്ന്​ ​ഇന്ത്യൻ നാവികസേന 2000 മെട്രിക്​ ടൺ ഓക്​സിജൻ കൂടി എത്തിക്കും

ദുബൈ: യു.എ.ഇ, കുവൈത്ത്​, ഖത്തർ എന്നിവിടങ്ങളിൽനിന്ന്​ ഇന്ത്യൻ നാവികസേന 2000 മെട്രിക്​ ടൺ ലിക്വിഡ്​ ഓക്​സിജൻ കൂടി എത്തിക്കാനൊരുങ്ങുന്നു.

ഒരു മാസത്തിനുള്ളിൽ എത്തിക്കാനാണ്​ പദ്ധതി. ഇതിനായി കപ്പലുകളെയും സംഘത്തെയും നിയോഗിച്ചു. യു.എ.ഇയിൽ നിന്നാണ്​ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത്​ (1000 മെട്രിക്​ ടൺ). ഖത്തറിൽനിന്ന്​ 600, കുവൈത്തിൽനിന്ന്​ 400 മെട്രിക്​ ടൺ വീതവും എത്തിക്കാൻ ലക്ഷ്യമിടുന്നു. ഇതുവരെ നാട്ടിൽ എത്തിച്ചതിനു​ പുറമെയാണിത്. കുവൈത്തിലെത്തിയ ഐ.എൻ.എസ്​ ശാർദുൽ 120 ടൺ ലിക്വിഡ്​ ഓക്​സിജനുമായി ഇന്ത്യയിലേക്ക്​ തിരിച്ചിട്ടുണ്ട്​.

രണ്ടായി തിരിച്ചാണ്​ നാവികസേന കടൽവഴിയുള്ള ഓക്​സിജൻ എത്തിക്കുന്നത്​. ഒരെണ്ണം ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ എത്തിക്കു​േമ്പാൾ രണ്ടാമത്തെ ലൈൻ വഴി ദക്ഷിണപൂർവ ഏഷ്യയിൽനിന്ന്​ ഓക്​സിജൻ എത്തിക്കുന്നു. സിംഗപ്പൂരാണ്​ ഇതിന്​ നേതൃത്വം നൽകുന്നത്​.

ദുരിതകാലത്ത്​ ഗൾഫ്​ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നു എന്നതാണ്​ യഥാർഥ വസ്​തുതയെന്ന്​ നേവി അഡ്​മിറൽ പറഞ്ഞു. നാവികസേനയും വ്യോമസേനയും ഒരേ മനസ്സോടെയാണ്​ പ്രവർത്തിക്കുന്നത്​. ഗൾഫിലും അറേബ്യൻ കടലിലും വിന്യസിച്ച ആറു​ കപ്പലുകളും ബഹ്​റൈൻ, കുവൈത്ത്​, ഖത്തർ വഴി തിരിച്ചുവിട്ടിട്ടുണ്ട്​. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലിൽനിന്ന്​ 260 മെട്രിക്​ ​ടൺ ലിക്വിഡ്​ ഓക്​സിജനും 2000 നിറച്ച ഓക്​സിജൻ സിലിണ്ടറും ഇന്ത്യൻ തീരങ്ങളിൽ എത്തിച്ചു.ഐ.എൻ.എസ്​ ശാർദുൽ കൊച്ചിയിൽനിന്ന്​ ഗൾഫിലേക്ക്​ പുറപ്പെട്ടിട്ടുണ്ടെന്നും നേവി അഡ്​മിറൽ ചൂണ്ടിക്കാണിച്ചു.

നാവികസേന കപ്പലുകൾ ഇതുവരെ ശേഖരിച്ചത്​

ബഹ്​റൈനിൽനിന്ന്​ ഐ.എൻ.എസ്​ തൽവാർ 40 മെട്രിക്​ ടൺ ലിക്വിഡ്​ ഓക്​സിജൻ എത്തിച്ചു 

•ഖത്തറിൽനിന്ന്​ ഐ.എൻ.എസ്​ ത്രികാന്തും ഐ.എൻ.എസ്​ തർകാശും 80 മെട്രിക്​ ടൺ ലിക്വിഡ്​ ഓക്​സിജൻ എത്തിച്ചു

•ഖത്തറിൽനിന്ന്​ ഐ.എൻ.എസ്​ കൊൽക്കത്ത വഴി 200 ഓക്​സിജൻ സിലിണ്ടർ അയച്ചു

•കുവൈത്തിൽനിന്ന്​ ഐ.എൻ.എസ്​ കൊച്ചിയും ഐ.എൻ.എസ്​ തബാറും 140 മെട്രിക്​ ടൺ ലിക്വിഡ്​ ഓക്​സിജനും 1400 ഓക്​സിജൻ സിലിണ്ടറും അയച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.