എക്​സ്​പോയുടെ സന്ദേശവുമായി പറക്കാനൊരുങ്ങുന്ന എമിറേറ്റ്​സ്​ വിമാനം

എക്​സ്​പോ സന്ദേശം വാനിൽ പറക്കും

ദുബൈ: എക്​സ്​പോയുടെ സന്ദേശം ആകാശം വഴി ലോകത്ത്​ എത്തിക്കാൻ എമിറേറ്റ്​സ്​ എയർലൈൻ. പ്രത്യേകം ഡിസൈൻ ചെയ്​ത എ 380 വിമാനമാണ്​ ഇതിന്​ പറക്കുന്നത്​. 'സീ യൂ ദെയർ' എന്ന്​ എഴുതിയ വിമാനം പച്ച, ഓറഞ്ച്​, പർപ്പ്​ൾ, പിങ്കള, ചുവപ്പ് തുടങ്ങി 11​ നിറങ്ങളിലാണ്​ ഡിസൈൻ ചെയ്​തിരിക്കുന്നത്​. എക്​സ്​പോയുടെ ഭാഗമാകാനും വിമാനം ആഹ്വാനം ചെയ്യുന്നു​.

വിമാനച്ചിറകുകളുടെ താഴെയുള്ള എൻജിൻ കൗളുകളിൽ എക്​സ്​പോയുടെ തീയതിയും കുറിച്ചിരിക്കുന്നു. എമിറേറ്റ്​സി​െൻറ പ്രചാരണത്തിന്​ ബുർജ്​ ഖലീഫയുടെ മുകളിൽ ഷൂട്ട്​ ചെയ്​ത്​ വൈറലായ എയർഹോസ്​റ്റസി​െൻറ ചിത്രവും വിമാനത്തിൽ പതിപ്പിച്ചിരിക്കുന്നു. ഇന്ന്​ ലോസ്​ ആഞ്​ജലസിലേക്ക്​ വിമാനം പറക്കും. മൂന്ന്​ വിമാനങ്ങളാണ്​ എക്​സ്​പോക്കായി രൂപം മാറ്റുന്നത്​. എമിറേറ്റ്​സി​െൻറ സംഘം തന്നെയാണ്​ പൂർണമായും പെയിൻറിങും ഡിസൈനിങ്ങും ചെയ്​തത്​. വിമാനം പൂർണമായും പെയിൻറ്​ ചെയ്​തിട്ടുണ്ട്​. 16 ദിവസംകൊണ്ടാണ്​ പൂർത്തിയാക്കിയത്​.

Tags:    
News Summary - The expo message will fly in the sky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.