ദുബൈ: മണിക്കൂറിന് 30 ദിര്‍ഹം നിരക്കില്‍ കാറുകള്‍ വാടകക്ക് ലഭിക്കുന്ന പദ്ധതി ഇന്നു ദുബൈയില്‍ നിലവില്‍ വരും. റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) യു ഡ്രൈവ്, ഇ കാര്‍ എന്നീ കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി പ്രകാരം റാശിദിയ, ബുര്‍ജ്മാന്‍, ഇബ്നുബത്തൂത്ത, യൂനിയന്‍, ബിസിനസ് ബേ മെട്രോ സ്റ്റേഷനുകളടക്കം നഗരത്തിലെ 45 മേഖലകളിലാണ് കാറുകള്‍ ലഭിക്കുക. മിനിറ്റിന് അന്‍പതു ഫില്‍സ് അഥവാ മണിക്കൂറിന് 30 ദിര്‍ഹമാണ് സാധാരണ വാടക. ടാങ്ക് നിറയെ പെട്രോളുമായാണ് വാഹനം ലഭിക്കുക.
ഇതിനായി പണം മുടക്കേണ്ടതില്ല. ദേര മീന്‍ മാര്‍ക്കറ്റ്, ടീകോം, ഡൗണ്‍ ടൗണ്‍ എന്നിവിടങ്ങളൊഴികെ നഗരത്തില്‍ മറ്റൊരിടത്തും പാര്‍ക്കിങ്ങിനും പണം നല്‍കേണ്ട. ആറു മണിക്കൂറിനകം വാഹനം ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ തിരിച്ചേല്‍പ്പിച്ചാല്‍ മതി. എടുത്തയിടത്തു തന്നെ തിരിച്ചത്തെിക്കുകയാണെങ്കില്‍ വാടക പിന്നെയും കുറയും. 24 ദിര്‍ഹം മതിയാവും.
ഇരു കമ്പനികളൂം നൂറു വീതം കാറുകളാണ് ഇന്ന് നിരത്തിലത്തെിക്കുക. എല്ലാം പുതു പുത്തന്‍ വണ്ടികള്‍. പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനും യാത്ര എളുപ്പമാക്കുന്നതിനുമാണ് നൂതന സംരംഭമെന്ന് ആര്‍.ടി.എ സി.ഇ.ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു. നിലവില്‍ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് അകലെയുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ മെട്രോ ഫീഡര്‍ ബസുകളോ ടാക്സി വിളിക്കുകയോ ആണ് ആശ്രയം. ഫീഡര്‍ ബസുകള്‍ നിശ്ചിത സമയത്ത് നിശ്ചിത റൂട്ടുകളിലൂടെ മാത്രമാണ് സഞ്ചരിക്കുക. ടാക്സി നിരക്കാവട്ടെ എല്ലാവര്‍ക്കും താങ്ങാനാവണമെന്നുമില്ല. ഈ സംവിധാനത്തിന്‍െറ നടത്തിപ്പ് മൂന്നുമാസം വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കും. വൈദ്യൂതി കാറുകളടക്കം അതോറിറ്റിയുടെ സ്വന്തം വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.