ദുബൈ: രുചിയനുഭവം പങ്കുവെച്ച് ജീവിതം രുചികരമാക്കാൻ തുടക്കമിട്ട കൂട്ടായ്മ വിജയകരമായ ഒരു വയസ്സ് പൂർത്തിയാക്കി. ഭക്ഷണ പ്രേമികളുടെ ഓൺലൈൻ കൂട്ടായ്മയായ ‘ദി ടേസ്റ്റി ലൈഫി’െൻറ ഒന്നാം വാർഷികം ദുബൈ ദേര റാഡിസൺ ബ്ലൂ ഹോട്ടലിൽ ആഘോഷിച്ചു. വിവിധ റെസ്റ്റോറൻറുകളിലെ വിഭവങ്ങളെക്കുറിച്ച് സംസാരിക്കാനും എഴുതാനും പരിചയപ്പെടുത്താനുമുഉള്ള ഓൺലൈൻ കൂട്ടായ്മയാണ് ദി ടേസ്റ്റി ലൈഫ് .
ഒരു വർഷംകൊണ്ട് അരലക്ഷത്തോളം പേർ അംഗങ്ങളായി ചേർന്ന ‘ദി ടേസ്റ്റി ലൈഫി’ന് യു.എ.ഇ,ഖത്തർ എന്നിവിടങ്ങളിലാണ് കൂടുതൽ അംഗങ്ങൾ ഉള്ളത്. അംഗങ്ങളുടെ പരിചയപ്പെടുത്തലിലൂടെ ശ്രദ്ധേയമായ 16 റെസ്റ്റോറൻറുകളിൽ നിന്ന് തെരെഞ്ഞെടുക്കപെട്ട വിഭവങ്ങൾക്കു ടേസ്റ്റി ലൈഫ് റെക്കമെൻഡഡ് ഡിഷ് എന്ന അംഗീകാരം നൽകി.ഒപ്പം ഓൺലൈൻ തെരഞ്ഞെടുപ്പിലൂടെ മികച്ച അഞ്ചു റസ്റ്റോറൻറുകൾക്ക് വിവിധ പുരസ്കാരവും സമ്മാനിച്ചു
ഫേസ്ബുക് ഗ്രൂപ്പിൽ അമ്പതിനായിരം അംഗങ്ങൾ തികഞ്ഞത്തിെൻറ ആഘോഷവും തദവസരത്തിൽ നടന്നു.
പാചക വിദഗ്ധരും ,ബ്ലോഗർമാരും മാധ്യമ പ്രവർത്തകരും കൂട്ടായ്മ അംഗങ്ങളും ചടങ്ങിൽ പെങ്കടുത്തു. ഭക്ഷണം പാഴാക്കുന്നതിനെതിരെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തി തുടങ്ങുന്ന ‘നോ വേസ്റ്റ് മോർ ടേസ്റ്റ്’ എന്ന ഹാഷ്ടാഗ് ക്യാമ്പയിെൻറ ലോഗോ
ഡോണ സെബാസ്റ്റ്യൻ (ഹിറ്റ് എഫ്.എം ) നമിത നയ്യാർ (ഗോൾഡ് എഫ്.എം) എന്നിവർ ചേർന്ന് പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.