എക്സ്പോയിലെ തൻമിയ സ്റ്റാൾ
ദുബൈ: സൗദിയിലെ പ്രമുഖ പൗൾട്രി ഉൽപന്ന നിർമാതാക്കളായ തൻമിയ 'ഗൾഫുഡിൽ' എത്തിയത് ചിക്കനിലെ പുതിയ പരീക്ഷണങ്ങളുമായി. നഗട്സ് ഉൾപ്പെടെയുള്ള വിഭവങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും രുചിയിലും ആസ്വദിക്കണമെങ്കിൽ ഗൾഫുഡിലെ തൻമിയ സ്റ്റാളിലെത്തിയാൽ മതി. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചുവടുറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് വരവ്.
കാലിത്തീറ്റ നിർമാണ യൂനിറ്റിൽ നിന്നാരംഭിച്ച് പൗൾട്രി മേഖലയിലെ ഭീമന്മാരായതാണ് തൻമിയയുടെ ചരിത്രം. ഇപ്പോൾ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ 30 ശതമാനം ഐ.പി.ഒ ഇറക്കുന്ന നിലയിലേക്ക് തൻമിയ വളർന്നു.
അൽദബ്ബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ആറുപതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുണ്ട്. മക്ഡൊണാൾഡ്, സബ്വേ, ബർഗർ കിങ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ചിക്കൻ എത്തിക്കുന്നത് ഇവരാണ്. ലുലു, കാർഫോർ എന്നിവിടങ്ങളിലും തൻമിയയുടെ ഫ്രഷ് ചിക്കൻ എത്തുന്നു. ഫ്രോസൺ ഉൽപന്നങ്ങൾ ഉടൻ വിപണിയിൽ എത്തിക്കുമെന്ന് ഡയറക്ടർ സ്റ്റീവ് റോസ്, മാർക്കറ്റിങ് ഡയറക്ടർ ജോയ് എബ്രഹാം, ബിസിനസ് ഡെവലപ്മെന്റ് മാനേജർ നിഷാം മൊഹിദീൻ എന്നിവർ പറയുന്നു. ഗൾഫുഡിലെ ശ്രദ്ധേയ സ്റ്റാളുകളിൽ ഒന്നാണിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.