ഒരു മാസം പഞ്ചസാര ഒഴിവാക്കാനാകുമോ ?

ദുബൈ: ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ വിപുലമായ  ദേശീയ പോഷകാഹാര പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഭക്ഷണത്തില്‍  പഞ്ചസാരയുടെ അളവ് കുറക്കാന്‍ നാടൊരുങ്ങുന്നു.   ഭക്ഷണത്തില്‍ നിന്ന് ഒരു മാസം പഞ്ചസാര പാടെ ഒഴിവാക്കുന്ന  പഞ്ചസാരയില്ലാതെ 30 ദിവസം എന്ന സ്വയം നിയന്ത്രണ കാമ്പയിനാണ് തുടങ്ങിയിരിക്കുന്നത്. ദുബൈ ഹെല്‍ത് അതോറിറ്റി (ഡി.എച്ച്.എ)യുടെ പിന്തുണയുണ്ട് ഈ പദ്ധതിക്ക്.  ഒട്ടേറെ മാരക രോഗങ്ങളുടെ ഫാക്ടറിയായ പഞ്ചസാര  നിയന്ത്രിച്ച് ആരോഗ്യ ജീവിതം സാധ്യമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പഞ്ചസാര ഉപയോഗം കുറക്കുന്നത് ശരീരത്തിലെ ഊര്‍ജം വര്‍ധിപ്പിക്കുമെന്ന് പ്രമുഖ പോഷകാഹാര വിദഗ്ധ ഡോ. ഷൈമ ക്വായിദ് പറഞ്ഞു. മധുര പലഹാരങ്ങളും ചോക്കളേറ്റുകളും  കൃത്രിമ പാനീങ്ങളും ഒഴിവാക്കുകയാണ് ഇതിന്‍െറ ആദ്യപടി.  പഞ്ചസാര ഒഴിവാക്കുന്നത് മനസിന് കൂടുതല്‍ നിയന്ത്രണം ലഭിക്കാനും സഹായകമാവും.  
പുതുവര്‍ഷം മുതല്‍ ബേക്കറികളില്‍ ഖൂബൂസിലെ ഉപ്പിന്‍െറ അളവില്‍ കുറവു വരുത്തിയിട്ടുണ്ട്. വൈകാതെ മധുരപലഹാരങ്ങളിലും പാനീയങ്ങളിലും നിയന്ത്രണം വരും.

Tags:    
News Summary - sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.