?????? ??????? ???? ???????? ????? ????????????????? ????

യാചകരെ പ്രോത്സാഹിപ്പിക്കരുതെന്ന്​ ഷാര്‍ജ പൊലീസ്

ഷാര്‍ജ: റമദാന്‍ കണക്കിലെടുത്ത് യാചനയുമായി എത്തുന്നവര്‍ക്ക് യാതൊരു വിധ ഒത്താശയും ചെയ്ത് കൊടുക്കരുതെന്ന് പൊലീസ്. 
ജനവാസ, കച്ചവട, വ്യവസായ-വാണിജ്യ മേഖകളിലെല്ലാം യാചകരുടെ സാന്നിധ്യം ഉണ്ടെന്നും ഇവര്‍ക്കെതിരെ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണെന്നും യാചനയുമായി വരുന്ന ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ജനങ്ങളില്‍ നിന്ന് ഉണ്ടാവരുതെന്നും പൊലീസ് പറഞ്ഞു. യാചനക്ക് പുറമെ തെരുവ് വാണിഭവുമായി ഇറങ്ങിയവരും നിരവധിയാണ്. സന്ദര്‍ശക വിസയിലും വിസാകാലാവധി പിന്നിട്ടും ഇവിടെ തുടരുന്നവരാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തി​​െൻറ നിയമഘടനക്ക് വിരുദ്ധമാണ് ഇതെല്ലാം. അനധികൃത താമസക്കാരെ സംരക്ഷിക്കുന്നതിന് തുല്ല്യമാണ് അവര്‍ക്ക് നല്‍കുന്ന പിന്തുണയും. യാചകരുടെ സാന്നിധ്യം കണ്ടാല്‍  ഉടനെ അറിയിക്കണമെന്ന് പൊലീസ് ഉണര്‍ത്തി. 
Tags:    
News Summary - street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.