കളഞ്ഞുകിട്ടിയ 1.34 ലക്ഷം ദിർഹം പൊലീസിൽ ഏൽപിച്ച ഉപേന്ദ്ര നാഥ് ചതുർവേദിക്ക് സർട്ടിഫിക്കറ്റ് കൈമാറുന്നു
ദുബൈ: കളഞ്ഞുകിട്ടിയ 1.34 ലക്ഷം ദിർഹം (ഏകദേശം 28 ലക്ഷം രൂപ) പൊലീസിൽ ഏൽപിച്ച ഇന്ത്യക്കാരന് ദുബൈ പൊലീസിന്റെ ആദരം.
അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊതുസ്ഥലത്തുനിന്നാണ് ഇന്ത്യക്കാരനായ ഉപേന്ദ്ര നാഥ് ചതുർവേദിക്ക് വൻ തുക കിട്ടിയത്. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നു.
ചതുർവേദിയുടെ പ്രവൃത്തി മാതൃകാപരമാണെന്ന് അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഒമർ മുഹമ്മദ് ബിൻ ഹമ്മദ് പറഞ്ഞു. ചതുർവേദിക്ക് ദുബൈ പൊലീസിന്റെ പ്രശംസ പത്രം അദ്ദേഹം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.