സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ശിലാസ്ഥാപനം ഇന്ന്
അബൂദബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസാണ് കല്ലിടുക. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, റാന്നി-നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് എന്നിവരുമുണ്ടാവും. യു.എ.ഇയിലെ വിവിധ ഇടവകകളിലുള്ള വൈദികരും വിശ്വാസികളും പങ്കെടുക്കും.
അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുതിയ ദേവാലയ ശിലാസ്ഥാപനം സംബന്ധിച്ച് ഇടവക വികാരി ഫാ. എല്‍ദോ എം. പോള്‍ വിശദീകരിക്കുന്നു
1.35 കോടി ദിര്‍ഹം ചെലവില്‍ 20 മാസത്തിൽ പണി പൂര്‍ത്തിയാക്കുന്ന പുതിയ ദേവാലയത്തില്‍ ഒരേസമയം 2000 പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാം. ഇന്ത്യയുടെയും യു.എ.ഇയുടെയും പൈതൃകം ഉള്‍ക്കൊള്ളുംവിധമാണ് രൂപകല്പന. യു.എ.ഇയുടെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് 51 നക്ഷത്രങ്ങള്‍ ഉയര്‍ത്തിയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം.
വാര്‍ത്തസമ്മേളനത്തില്‍ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. എല്‍ദോ എം. പോള്‍, സഹവികാരി ഫാ. മാത്യു ജോണ്‍, ട്രസ്റ്റി ശ്രീ തോമസ് ജോര്‍ജ്, സെക്രട്ടറി ഐ. തോമസ്, നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.ജി. ഇട്ടി പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.