ദുബൈ: യു.എ.ഇയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ പങ്കെടുക്കാനെത്തിയ വി വിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് പെയ്സ് ഇൻറർനാഷണൽ സ്കൂളിൽ സ്വീകരണ ം നൽകി. ഷാർജ സന്ദർശിക്കുന്ന ജർമനി, ട്രിനിഡാഡ് ടൊബാഗോ രാഷ്ട്രങ്ങളിലെ 190 അംഗ പ്രതിനിധി സംഘത്തിനാണ് ഷാർജ പെയ്സ് ഇൻറർനാഷണൽ സ്കൂളിൽ സ്വീകരണം ഒരുക്കിയത്.
ഭിന്ന ശേഷിക്കാരായ ഒളിമ്പിക്സ് മൽസരാർത്ഥികളെ അവരുടെ ദേശിയ പതാക വീശിയും ബാൻഡ് വാദ്യങ്ങളോടെയും വിദ്യാർത്ഥികൾ സ്വാഗതം ചെയ്തു. ഭാഷ, വർഗ്ഗ, വർണ്ണ, മത ചിന്തകൾക്കതീതമായി സാംസ്കാരിക കൈമാറ്റവും സമന്വയവും ലക്ഷ്യം വെച്ചുള്ള പരിപാടി, മൂല്യങ്ങളുെടയും വീക്ഷണങ്ങളുെടയും അടുപ്പവും പ്രകടമാക്കുന്നതായിരുന്നു, അറബി നാടോടിപ്പാട്ടുകളും നൃത്തങ്ങളും കരകൗശല വസ്തുക്കളുടെ പ്രദർശനവും കലാസന്ധ്യയും അരങ്ങേറി.
ബൗദ്ധിക പരിമിതികളുള്ളവരുമായുള്ള ഇടപഴകലും സാംസ്കാരിക സാമൂഹിക ക്രയവിക്രയങ്ങളും കുട്ടികളിൽ ശാക്തീകരണം സൃഷ്ടിക്കാനും പ്രാദേശിക സങ്കുചിതത്വത്തിൽ നിന്നും അന്തർദേശിയമായി ചിന്തിക്കാനും വഴിയൊരുക്കുന്നതായിരുന്നു. പെയ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം പ്രിൻസിപ്പൽമാരായ മുഹ്സിൻ കട്ടയാട്ട്, മഞ്ജു റെജി, ലെയ്സൺ ഓഫീസർ കല്ലറ ഹാഷിം, പ്രോജക്ട് മാനേജർ മർഷദ് സുലൈമാൻ തുടങ്ങിയവർ നേൃത്വം നൽ
കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.