അബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിന് അബൂദബിയിൽ ഏഴും ദുബൈയിൽ രണ്ടും വേ ദികളാണ് ഒരുക്കിയിരിക്കുന്നത്. ഇൗ വേദികളിൽ 190ലധികം രാജ്യങ്ങളിൽനിന്നുള്ള 7500ഒാളം കാ യികതാരങ്ങൾ മാറ്റുരക്കും. മൊത്തം 24 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ. മത്സരത്തിെൻറ സമ്പൂർണ ഷെഡ്യൂൾ ‘വേൾഡ് ഗെയിംസ് അബൂദബി’ ആപ്ലിക്കേഷനിൽ ലഭിക്കും. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും ആപ് സ്റ്റോറിൽനിന്നും ഇൗ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
www.meetthedetermined.com വെബ്ൈസറ്റിലും ഷെഡ്യൂൾ ലഭിക്കും. വേദികളും കായിക ഇനങ്ങളും:സായിദ് സ്പോർട്സ് സിറ്റി: ഉദ്ഘാടന^സമാപന ചടങ്ങ്, ഫുട്ബാൾ, ടെന്നീസ്, ബൗളിങ്.അബൂദബി നാഷനൽ എക്സിബിഷൻ സെൻറർ: ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, ജിംനാസ്റ്റിക്സ്, ഭാരോദ്വഹനം, റോളർ സ്കേറ്റിങ് ഉൾപ്പെടെ 11 ഇനങ്ങൾ അൽ ഫോർസാൻ ഇൻറർനാഷനൽ റിസോർട്ട്: അശ്വാഭ്യാസം കോർണീഷ് ബീച്ച്: ബീച്ച് വോളിബാൾ. യാസ് ലിങ്ക് ഗോൾഫ് ക്ലബ്: ഗോൾഫ്. യാസ് മറീന സർക്യൂട്ട്: സൈക്ലിങ്. അബൂദബി സെയ്ലിങ് ആൻഡ് യാച്ച് ക്ലബ്: കയാകിങ്, സെയ്ലിങ്. ദുബൈ പൊലീസ് സ്റ്റേഡിയം: അത്ലറ്റിക്സ്
ഹംദാൻ സ്പോർട്സ് കോംപ്ലക്സ്: അക്വാട്ടിക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.