ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം ഖാദർ ഹാജി
ദുബൈ: അര നൂറ്റാണ്ടായി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിെൻറ നിഴലായി കൂടെ നടക്കുന്ന ഒരാളുണ്ട് ദുബൈ സബീൽ പാലസിൽ. തൃശൂർ ചാവക്കാട് ഒരുമനയൂർ പണിക്കവീട്ടിൽ കുറുപ്പത്ത് അബ്ദുൽ ഖാദർ. ശൈഖ് ഹംദാെൻറ സന്തതസഹചാരി. ദുബൈ ഉപഭരണാധികാരിയുടെ പുലരികൾ തുടങ്ങുന്നത് ഖാദർ ഹാജിയുടെ മുഖം കണ്ടായിരുന്നു. രാവിലെ ഭക്ഷണം വിളമ്പുന്നതും മരുന്നു നൽകുന്നതും യാത്രക്കായുള്ള ഒരുക്കങ്ങൾ നടത്തുന്നതുമെല്ലാം ഖാദർ ഹാജി. ശൈഖ് ഹംദാെൻറ കന്തൂറ ഏറ്റുവാങ്ങാൻ അവകാശപ്പെട്ടയാൾ എന്നാണ് സുഹൃത്തുക്കൾ അബ്ദുൽ ഖാദറിനെ കുറിച്ച് പറയുന്നത്. വൈകുന്നേരം തിരിച്ചെത്തിയാൽ കന്തൂറ അഴിച്ച് കൈമാറുന്നത് ഖാദറിനായിരുന്നു. ശൈഖ് ഹംദാെൻറ വിയോഗവാർത്തയെ കുറിച്ചുള്ള പ്രതികരണത്തിനായി വിളിച്ചപ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു അദ്ദേഹം.
1968ൽ പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചതുമുതൽ ശൈഖ് ഹംദാനൊപ്പമുണ്ട് ഖാദർ ഹാജി. ആദ്യ കാലങ്ങളിൽ ഏതു യാത്രകളിലും ഒപ്പമുണ്ടായിരുന്നു. ലണ്ടനിലേക്കും മൊറോക്കോയിലേക്കുമെല്ലാം യാത്രക്ക് അവസരം ലഭിച്ചത് ഇങ്ങനെയാണ്. കാരുണ്യത്തിെൻറ പ്രതീകമായിരുന്നു ഹംദാനെന്ന് ഖാദർ പറയുന്നു. 'അഭ്യർഥനയുമായെത്തിയ ഒരാളെയും അദ്ദേഹം നിരാശയോടെ മടക്കി അയച്ചിട്ടില്ല. കേരളത്തോടും മലയാളികളോടും എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. സഹായങ്ങളുടെ കണക്കെടുത്താൽ എണ്ണിത്തിട്ടപെടുത്താനാവില്ല. എെൻറ കുടുംബത്തിന് അത്താണിയായത് അദ്ദേഹമാണ്. രണ്ട് മക്കൾക്കും വീടുവെച്ചു നൽകി. ആശുപത്രിയിലായപ്പോൾ ചികിത്സ ഏറ്റെടുത്തു. മക്കളെ വിവാഹം ചെയ്തയച്ചു. ഞങ്ങളെ കൂടെപ്പിറപ്പിനെപ്പോലെ കണ്ട മനുഷ്യനാണ് യാത്രയായത്' -ഖാദർ ഹാജിയുടെ വാക്കുകൾ മുറിയുന്നു.
പാലസിലും മന്ത്രാലയത്തിലുമായി ആയിരക്കണക്കിന് മലയാളികൾക്കാണ് ജോലിനൽകിയത്. എല്ലാവർക്കും സൗജന്യ താമസം. കുടുംബവുമായി താമസിക്കുന്നവർക്ക് വില്ലകൾ നൽകി. ബാച്ലേഴ്സിന് സകല സൗകര്യങ്ങളുമുള്ള താമസം. ഭക്ഷണ കാര്യത്തിൽ കാർക്കശ്യമൊന്നുമില്ല. എെൻറ കുടുംബാംഗങ്ങളെ സ്വന്തം കുടുംബത്തെപ്പോലെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിെൻറ പുതിയ വീടിനോടു ചേർന്നാണ് ഞങ്ങൾക്കും വില്ലയൊരുക്കിയത്. വിശ്വാസത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ജോലിയുടെയോ സാമ്പത്തികാവസ്ഥയുടെയോ പേരിൽ ആരോടും തിരിച്ചു വ്യത്യാസമില്ല. തെൻറ സകല സൗഭാഗ്യങ്ങളുടെയും ഉടയോനാണ് മൺമറഞ്ഞതെന്നും ഖാദർ ഹാജി പറയുന്നു. മകൻ അബ്ദുൽ സമദും സഹോദരങ്ങളുടെ മക്കളുമെല്ലാം ഇപ്പോഴും ഇവിടെ ജോലിചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.