ഐക്കോണിക് എഫ്.സി 2026 ജേഴ്സി പ്രകാശനച്ചടങ്ങ്
ദുബൈ: ഐക്കോണിക് എഫ്.സി യു.എ.ഇ കാഞ്ഞിരപ്പൊയില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ യൂനിവേഴ്സല്‍ മല്ലോട്ട് ജേതാക്കളായി. ഷാര്‍ജ പേസ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്ന മത്സരത്തില്‍ 16 ടീമുകളാണ് ഏറ്റുമുട്ടിയത്. ജുമൈര എഫ്.സി റണ്ണറപ്പായി. റെഡ് സ്റ്റാര്‍ കീക്കാംകോട്ട്, ബ്ലൂ വേവ്സ് എഫ്.സി ടീമുകള്‍ സെമിഫൈനലിസ്റ്റുകളായി. ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഐക്കോണിക് എഫ്.സി 2026 ജേഴ്സി പ്രകാശനംചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സെക്രട്ടറി ശ്രീപ്രകാശ്, ജോയന്റ് സെക്രട്ടറി ജിബി ബേബി, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ എന്നിവര്‍ മുഖ്യാതിഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.