ദുബൈ അക്കാഫ് അസോസിയേഷൻ ഓഫിസിൽ സ്കോട്ട വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: സർ സയ്യിദ് കോളജ് അലുമ്നി ഫോറം യു.എ.ഇ 2025-26 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ദുബൈ അക്കാഫ് അസോസിയേഷൻ ഓഫിസിൽ നടന്നു. ഞായറാഴ്ച പ്രസിഡന്റ് അബ്ദുൽ നാസർ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംഷീർ പറമ്പത്തുകണ്ടി സ്വാഗതവും 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഹാഷിം തൈവളപ്പിൽ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. സ്കോട്ട സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2026 വർഷത്തിൽ നടത്താനിരിക്കുന്ന വിവിധ പരിപാടികളെ കുറിച്ച് യോഗത്തിൽ ചർച്ചകൾ നടന്നു. കോളജിന് നിർമിച്ചു നൽകുന്ന ഗേറ്റിന്റെ നിർമാണ പുരോഗതി യോഗം വിലയിരുത്തി. സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തുന്ന, സർ സയ്യിദ് കോളജിൽ നിന്നും കോഴ്സ് പൂർത്തീകരിച്ചിറങ്ങിയ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച 101 വ്യക്തികളെ ആദരിക്കുന്ന 101 ലെജൻഡ്സ് എന്ന പ്രോഗ്രാമിനെ കുറിച്ചും വിശദമായ ചർച്ച നടന്നു. ഫെബ്രുവരി 15നു ദുബൈയിൽ നടക്കുന്ന അക്കാഫ് സ്പോർട്ടക്സ്, ഫെബ്രുവരി 28നു നടക്കുന്ന സ്കോട്ട ഇഫ്താർ മീറ്റ്, ഈദ് ദിനത്തിലെ മീറ്റ് ആൻഡ് ഗ്രീറ്റ് തുടങ്ങിയ പരിപാടികൾ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. യോഗത്തിൽ ജോയന്റ് സെക്രട്ടറി നിസാമുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.